ഹർഷ് മന്ദറിനെതിരെ ഇ.ഡി റെയ്ഡ്: പ്രതിഷേധവുമായി പ്രമുഖർ
text_fieldsന്യൂഡൽഹി: പ്രമുഖ മനുഷ്യാവകാശ പ്രവർത്തകൻ ഹർഷ് മന്ദറുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ എൻഫോഴ്സ്മെൻറ് ഡയരക്ടറേറ്റ് ( ഇ.ഡി )റെയ്ഡ് നടത്തി. ഇൗ വർഷം ഫെബ്രുവരിയിൽ ഡൽഹി പൊലീസിെല സാമ്പത്തിക കുറ്റകൃത്യ വിഭാഗം രജിസ്റ്റർ ചെയ്ത കേസിെൻറ പേരിലാണ് ഡൽഹി വസന്ത് കുഞ്ചിലെ വസതി, സെൻറർ ഫോർ ഇക്വിറ്റി സ്റ്റഡീസിലെ ഒാഫീസ്, അദ്ദേഹത്തിെൻറ എൻ.ജി.ഒ നടത്തുന്ന രണ്ട് ബാലമന്ദിരങ്ങൾ എന്നിവിടങ്ങളിൽ ഇ.ഡി റെയ്ഡ് നടത്തിയത്. മന്ദറും ഭാര്യയും ജർമനിക്ക് പോയതിെൻറ തൊട്ടുപിറകെ വ്യാഴാഴ്ച രാവിലെ എട്ടു മണിക്കാണ് റെയ്ഡ് തുടങ്ങിയത്. മന്ദറിെൻറ മരുമകനും മരുമകളും വീട്ടിലുണ്ടായിരുന്നു.
ഡൽഹി മെഹ്റൊളിയിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം സ്ഥാപിച്ച ബാലമന്ദിരങ്ങളായ 'ഉമീദ് അമൻ ഘർ', 'ഖുശി റെയിൻബോ ഹോം' എന്നിവിടങ്ങളിൽ സാമ്പത്തിക ക്രമക്കേടുകൾ ആേരാപിച്ചാണ് കേസ് രജിസ്റ്റർ ചെയ്തത്. വഞ്ചന, വിശ്വസ ലംഘനം, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റകൃത്യങ്ങൾ തെൻറ പേരിൽ ആരോപിച്ചത് അന്യായമാണെന്ന് മന്ദർ നേരത്തെ വ്യക്തമാക്കിയിരുന്നു.
അങ്ങേയറ്റം ആത്മാർഥതയുള്ള സത്യസന്ധനാണ് ഹർഷ് മന്ദർ എന്ന് മുതിർന്ന കോൺഗ്രസ് നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ ദിഗ്വിജയ് സിങ് പറഞ്ഞു. മധ്യപ്രദേശ് കേഡറിലെ െഎ.എ.എസ് ഉദ്യോഗസ്ഥനെന്ന നിലയിൽ തനിക്ക് ഹർഷ് മന്ദറിനെ അറിയാം. അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ അവസരം ലഭിച്ചിട്ടുണ്ടെന്നും പാർശ്വവൽകൃതരോടും പാവങ്ങളോടും മൃദുല മനസായിരുന്നു മന്ദറിനെന്നും ദിഗ്വിജയ് കൂട്ടിച്ചേർത്തു.
അരുണാറോയ്, സയ്യിദ ഹമീദ്, ജീൻ ഡ്രീസ്, പ്രൊഫ. അപൂർവാനന്ദ്, ഇന്ദിരാ ജയ്സിങ്, കവിത കൃഷ്ണൻ, ആനി രാജ, ആഷ്ലിൻ മാത്യു, മിഹിർ ദേശായി തുടങ്ങി നിരവധി മനുഷ്യാവകാശ, സാമൂഹിക പ്രവർത്തകരും അഭിഭാഷകരും മാധ്യമപ്രവർത്തകർ ഹർഷ് മന്ദറിന് െഎക്യദാർഢ്യം പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.