യെസ് ബാങ്ക് സ്ഥാപകന്‍ റാണ കപൂറിനെതിരെ ലുക്ക് ഒൗട്ട് നോട്ടീസ്; എന്‍ഫോഴ്സ്മെൻറ് റെയ്ഡ്
text_fieldsമുംബൈ: കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ യെസ് ബാങ്ക് സ്ഥാപകന്‍ റാണാ കപൂറിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്. കള ്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം പ്രകാരം റാണാ കപൂറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇന്ത്യ വിടില്ലെന്ന് റാണാ കപൂര്‍ വ്യക്തമാക്കിയിരുന്നെങ്കിലും മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് ഇദ്ദേഹത്തിനും ഭാര്യക്കുമെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്.
വെള്ളിയാഴ്ച രാത്രി എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് റാണാ കപൂറിെൻറ മുംബൈ സമുദ്രമഹലിലെ വസതിയില്‍ റെയ്ഡ് നടത്തി. റെയ്ഡ് നടക്കുേമ്പാൾ റാണ വസതിയിലുണ്ടായിരുന്നുവെന്നും അദ്ദേഹത്തിെൻറ മൊഴി രേഖപ്പെടുത്തിയതായും ഇ.ഡി അറിയിച്ചു.
ഡി.എച്ച്.എഫ്.എല്ലിന് ക്രമംവിട്ട് വായ്പ നല്‍കിയതിന് പിന്നാലെ റാണയുടെയും കുടുംബാംഗങ്ങളുടെയും അക്കൗണ്ടുകളിലേക്ക് കോടികള്‍ എത്തിയതായി ആരോപണമുയര്‍ന്നിരുന്നു. ഇത് ശരിയാണെന്ന് അന്വേഷണത്തില്‍ ഇ.ഡി കണ്ടെത്തി.
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് വ്യാഴാഴ്ചയാണ് യെസ് ബാങ്കിെൻറ നിയന്ത്രണം റിസര്‍വ് ബാങ്ക് ഏറ്റെടുത്തത്. ഏപ്രില്‍ മൂന്ന് വരെ യെസ് ബാങ്കുമായി ബന്ധപ്പെട്ട നടപടികള്‍ക്ക് ധനമന്ത്രാലയം മൊറട്ടോറിയം പ്രഖ്യാപിച്ചു. തുടർന്ന് റിസര്‍വ് ബാങ്ക് യെസ് ബാങ്കിൽ നിന്നുള്ള പിന്‍വലിക്കല്‍ തുകയില്‍ നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. ഇക്കാലയളവില്‍ 50000 രൂപയാണ് പിന്‍വലിക്കാവുന്ന പരമാവധി തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.