ചോക്‌സിയെ ഇന്ത്യയിലെത്തിക്കാൻ എയർ ആംബുലൻസ് നൽകാമെന്ന് ഇ.ഡി
text_fieldsമുംബൈ: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് നാടുവിട്ട രത്നവ്യാപാരി മെഹുൽ ചോക്‌സിയെ ഇന്ത്യയിലെത് തിക്കാൻ എയർ ആംബുലൻസ് നൽകാമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). തന്നെ ആൻറിഗ്വയിൽ ചോദ്യം ചെയ്യാമെന്ന ചോക് സിയുടെ നിർദേശം ഇ.ഡി തള്ളി. ആന്റിഗ്വയിൽ നിന്ന് ചോക്‌സിയെ കൊണ്ടുവരുന്നതിന് മെഡിക്കൽ വിദഗ്ധരടങ്ങിയ എയർ ആംബുലൻസ് നൽകാനും ഇന്ത്യയിൽ ആവശ്യമായ എല്ലാ ചികിത്സകളും നൽകുന്നതിനും തയ്യാറാണെന്ന് ഇ.ഡി കോടതിയെ അറിയിച്ചു.
മുംബൈ കോടതിയിൽ ഇ.ഡി സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിൽ ചോക്‌സിയുടെ ചികിത്സ സംബന്ധിച്ചും പരാമർശമുണ്ട്. കോടതിയെ തെറ്റിദ്ധരിപ്പിക്കാനും നിയമ നടപടികൾ വൈകിപ്പിക്കുന്നതിനും വേണ്ടിയാണ് രോഗ കാര്യം പറയുന്നതെന്നും ഇ.ഡി വ്യക്തമാക്കി. തന്നെ ഇവിടെ വന്നോ വിഡിയോ കോൺഫറൻസ് വഴിയോ ചോദ്യം ചെയ്യാമെന്നും ശസ്ത്രക്രിയക്ക് ശേഷം ഡോക്ടർമാർ തന്നോട് യാത്ര ചെയ്യരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ചോക്സി കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. ഇതിന് മറുപടിയായാണ് ഇ.ഡി പുതിയ സത്യവാങ്മൂലം സമർപിച്ചത്.
കരീബിയൻ രാജ്യമായ ആൻറിഗ്വയിലുള്ള ചോക്സി കഴിഞ്ഞ വർഷം ഗയാനയിലെ ഇന്ത്യൻ ഹൈകമ്മീഷനിൽ തൻെറ ഇന്ത്യൻ പാസ്‌പോർട്ട് സമർപ്പിക്കുകയും ആൻറിഗ്വ പൗരത്വം നേടുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.