സാന്റിയാഗോ മാർട്ടിന് പിന്നാലെ ഇ.ഡി; ഒരേ സമയം 20 സ്ഥലങ്ങളിൽ പരിശോധന
text_fieldsചെന്നൈ: കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ലോട്ടറി രാജാവ് സാന്റിയാഗോ മാർട്ടിനുമായി ബന്ധമുള്ള 20 സ്ഥലങ്ങളിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് വ്യാഴാഴ്ച പരിശോധന നടത്തി.
ഫരീദാബാദ്, ലുധിയാന, കൊൽക്കത്ത, ചെന്നൈ, കോയമ്പത്തൂർ എന്നിവിടങ്ങളിലായിരുന്നു പരിശോധന. കോയമ്പത്തൂരിലെ വീട്ടിലും ഓഫീസിലും മരുമകനും വൈസ് ജനറൽ സെക്രട്ടറിയുമായ ആധവ് അർജുനയുടെ ചെന്നൈയിലെ വീട്ടിലും പരിശോധന നടന്നു.
മാർട്ടിനും കുടുംബത്തിനും എതിരെയുള്ള അനധികൃത പണമിടപാട് കേസ് അവസാനിപ്പിച്ച കീഴ്കോടതി ഉത്തരവ് അടുത്തിടെ മദ്രാസ് ഹൈകോടതി റദ്ദാക്കുകയും കേസ് തുടരാൻ ഉത്തരവിടുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് വ്യാപക റെയ്ഡ് നടന്നത്.
സാൻറിയാഗോ മാർട്ടിന്റെ ഉടമസ്ഥതയിലുള്ള കോയമ്പത്തൂർ ആസ്ഥാനമായ ഫ്യൂച്ചർ ഗെയിമിങ് ആൻഡ് ഹോട്ടൽ സർവിസസ് 1,368 കോടിയുടെ ഇലക്ടറൽ ബോണ്ടുകൾ വാങ്ങിയിരുന്നു. 2019 മുതൽ മാർട്ടിനെതിരെ ഇ.ഡി അന്വേഷണം നടത്തിവരികയാണ്.
മാര്‍ട്ടിനുമായി ബന്ധപ്പെട്ട 457 കോടി രൂപയുടെ സ്വത്തുക്കള്‍ ഇ.ഡി കണ്ടെടുക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.