ചിദംബരത്തിെൻറ മുൻ പേഴ്സണൽ സെക്രട്ടറിയെ എൻഫോഴ്സ്മെൻറ് ചോദ്യം ചെയ്യും
text_fieldsന്യൂഡൽഹി: ഐ.എൻ.എക്സ് മീഡിയ കേസുമായി ബന്ധപ്പെട്ട് മുൻ കേന്ദ്ര ധനമന്ത്രി പി. ചിദംബരത്തിെൻറ മുൻ പേഴ്സണൽ സെ ക്രട്ടറി കെ.വി.കെ പെരുമാൾ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി). ബുധനാഴ് ച ചോദ്യം ചെയ്യലിന് എത്തണമെന്നാണ് അറിയിച്ചത്.
കുടുംബാംഗങ്ങളുടെ സ്വത്തു വിവരങ്ങൾ, വിസകളുടെയും പാസ്പോർട്ടിേൻറയും പകർപ്പുകൾ, 2004 മുതൽ യാത്ര ചെയ്ത രാജ്യങ്ങൾ സംബന്ധിച്ച വിവരങ്ങളും മറ്റ് 40 ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളും അന്വേഷണ ഏജൻസി തേടിയിടുണ്ട്. കഴിഞ്ഞ രണ്ട് തവണയും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് വിളിപ്പിച്ചപ്പോൾ പല ചോദ്യങ്ങളിൽ നിന്നും പെരുമാൾ ഒഴിഞ്ഞു മാറിയിരുന്നു.
ഐ.എൻ.എക്സ് മീഡിയ അഴിമതി കേസിൽ പി.ചിദംബരം ഇപ്പോൾ തിഹാർ ജയിലിലാണ്. എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിലും സി.ബി.ഐ രജിസ്റ്റർ ചെയ്ത കേസിലും ചിദംബരം അന്വേഷണം നേരിടുന്നുണ്ട്.
ആഗസ്റ്റ് 21നാണ് പി. ചിദംബരത്തെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. തുടർന്ന് കോടതിയിൽ ഹാജരാക്കുകയും കോടതി സി.ബി.ഐ കസ്റ്റഡിയിൽ വിടുകയുമായിരുന്നു. കഴിഞ്ഞ ആഴ്ച സി.ബി.ഐ കോടതി ചിദംബരത്തെ ഈ മാസം 19വരെ തിഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.