ഫാറൂഖ് അബ്ദുല്ലയെ ലക്ഷ്യമിട്ട് ഇ.ഡി; രാഷ്ട്രീയ പകപോക്കലെന്ന് ജനകീയ സഖ്യം
text_fieldsശ്രീനഗർ: ജമ്മു-കശ്മീരിെൻറ പ്രത്യേക പദവി വീണ്ടെടുക്കാൻ മുഖ്യധാരാ രാഷ്ട്രീയ കക്ഷികൾ ഉൾപ്പെടെ വിശാല സഖ്യം ചേർന്നതിനു പിന്നാലെ നേതാക്കൾക്കു കുരുക്കുമായി എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി). കള്ളപ്പണക്കേസിൽ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയെ തിങ്കളാഴ്ച ചോദ്യംചെയ്യാനായി വിളിപ്പിച്ചു. ജമ്മു-കശ്മീർ ക്രിക്കറ്റ് അസോസിയേഷനിൽ കോടികളുടെ അഴിമതി ആരോപിച്ചാണ് അന്വേഷണം.
എന്നാൽ, രാഷ്ട്രീയ പകപോക്കലാണ് കേന്ദ്രം നടത്തുന്നതെന്ന് നേതാക്കൾ കുറ്റപ്പെടുത്തി. 40 കോടിയോളം രൂപയുടെ തിരിമറിയുമായി ബന്ധപ്പെട്ട ആരോപണത്തിൽ ജമ്മു-കശ്മീരിലെ ഓഫിസായ രാജ് ബാഗിലേക്കാണ് 82കാരനായ ഫാറൂഖ് അബ്ദുല്ലയെ വിളിച്ചുവരുത്തിയത്. ജനകീയ സഖ്യത്തിെൻറ പ്രഖ്യാപനത്തിനു പിറ്റേന്നാണ് അദ്ദേഹത്തിന് നോട്ടീസ് നൽകിയത്.
കള്ളപ്പണം തടയൽ നിയമമനുസരിച്ച് െമാഴി രേഖപ്പെടുത്തുമെന്ന് ഇ.ഡി അറിയിച്ചു. നേരേത്ത ജമ്മു-കശ്മീർ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻറായിരുന്നു ഫാറൂഖ് അബ്ദുല്ല. അസോസിയേഷെൻറ മറ്റു ഭാരവാഹികൾക്കെതിരെ നേരേത്ത സി.ബി.ഐ കേസ് എടുത്തിരുന്നു. 2005-2006 സാമ്പത്തികവർഷത്തിൽ ബി.സി.സി.ഐ നൽകിയ 94.06 കോടി രൂപ വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റി തിരിമറി നടത്തിയെന്നാണ് കേസ്. ചോദ്യംചെയ്യലിനെതിരെ മഹ്ബൂബ മുഫ്തി ഉൾപ്പെടെ മറ്റു നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.