മുസ്‍ലിം തടവുകാരെ വിട്ടയക്കണമെന്ന് എടപ്പാടി; ഗവർണർ അംഗീകരിച്ചാലുടൻ മോചിപ്പിക്കുമെന്ന് എം.കെ സ്റ്റാലിൻ
text_fieldsചെന്നൈ: 25 വർഷത്തിലേറെയായി ജയിലിൽ കഴിയുന്ന മുസ്‍ലിം തടവുകാരെ വിട്ടയക്കണമെന്ന് അണ്ണാ ഡി.എം.കെ നേതാവ് എടപ്പാടി പളനിസ്വാമിയുടെ ആവശ്യത്തിന് ഡി.എം.കെ സർക്കാറിന്‍റെ പിന്തുണ. തമിഴ്നാട് നിയമസഭയിൽ ഇന്നലെ അവതരപ്പിച്ച അടിയന്തര പ്രമേയത്തിന് ഇന്ന് മറുപടി പറയവെയാണ് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ അനുകൂല നിലപാട് സ്വീകരിച്ചത്.
പ്രായവും ആരോഗ്യവും പരിഗണിച്ച് 36 മുസ്‍ലിം തടവുകാരെ മോചിപ്പിക്കണമെന്നാണ് അടിയന്തര പ്രമേയം അവതരിപ്പിച്ച എടപ്പാടി പളനിസ്വാമി ആവശ്യപ്പെട്ടത്. ഗവർണറുടെ അംഗീകാരം ലഭിച്ച ഉടൻ തന്നെ മുസ്‍ലിം തടവുകാരെ മോചിപ്പിക്കുമെന്ന് സ്റ്റാലിൻ സഭയെ അറിയിച്ചു.
തടവുകാരെ മോചനം സംബന്ധിച്ച് വിരമിച്ച ജഡ്ജി അധ്യക്ഷനായ സമിതി റിപ്പോർട്ട് നൽകിയിരുന്നു. നടപടികൾ പുരോഗമിക്കുകയാണ്. വിഷയം ഗവർണറുടെ പരിഗണനയിലാണ്. അണ്ണാ ഡി.എം.കെ ഇപ്പോൽ പെട്ടെന്ന് മുസ്‍ലിം സ്നേഹം എവിടെ നിന്നു വന്നുവെന്ന് സ്റ്റാലിൻ പരിഹസത്തോടെ ചോദിച്ചു.
അണ്ണാ ഡി.എം.കെ കൊണ്ടു വന്ന അടിയന്തര പ്രമേയത്തെ ബി.ജെ.പി ഒഴികെയുള്ള രാഷ്ട്രീയ പാർട്ടികൾ പിന്തുണച്ചു.
ബി.ജെ.പി ബന്ധം അവസാനിപ്പിച്ച അണ്ണാ ഡി.എം.കെ മുസ്‍ലിം വോട്ട് ബാങ്കിൽ കടന്നു കയറാനുള്ള ശ്രമത്തിലാണ്. തടവുകാരുടെ മോചനം സബന്ധിച്ച അണ്ണാ ഡി.എം.കെയുടെ നീക്കത്തെ മുസ്‍ലിം രാഷ്ട്രീയ കക്ഷികളും സംഘടനകളും ഇന്നലെ പിന്തുണച്ചിരുന്നു. ഇതേതുടർന്ന് നിലപാടിൽ മാറ്റം വരുത്തി അടിയന്തര പ്രമേയത്തെ പിന്തുണക്കാൻ ഡി.എം.കെ തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.