ശശികലയുമായി അണ്ണാ ഡി.എം.കെക്ക് യാതൊരു ബന്ധവുമില്ലെന്ന് എടപ്പാടി പളനിസാമി
text_fieldsചെന്നൈ: അണ്ണാ ഡി.എം.കെയുമായി വി.കെ ശശികലക്ക് യാതൊരു ബന്ധവുമില്ലെന്ന് പാർട്ടി ജോ. കോ ഒാഡിനേറ്ററും തമിഴ്നാട് പ്രതിപക്ഷ നേതാവുമായ എടപ്പാടി പളനിസാമി. ബുധനാഴ്ച ഗവർണർ ആർ.എൻ രവിയെ സന്ദർശിച്ചതിനുശേഷം മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശശികലയെയും അവരുടെ പ്രവർത്തനങ്ങളെയും ഗൗരവമായി കാണുന്നില്ല. കോടതിയും തെരഞ്ഞെടുപ്പ് കമീഷനും തങ്ങൾ നയിക്കുന്നതാണ് യഥാർഥ അണ്ണാ ഡി.എം.കെയെന്ന് ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. ശശികല നിലവിൽ അണ്ണാ ഡി.എം.കെയിൽ അംഗമല്ല. ശശികലയുടെ ചില നടപടികളെ മാധ്യമങ്ങൾ പെരുപ്പിച്ച് കാണിക്കുകയാണ്. അണ്ണാ ഡി.എം.കെ ജനറൽ സെക്രട്ടറിയാണെന്ന് സ്വയം അവകാശപ്പെട്ടുകൊണ്ട് ചെയ്യുന്ന പ്രവർത്തനങ്ങളെ നിയമപരമായി നേരിടുമെന്നും അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ ദിവസം ശശികല അണ്ണാ ഡി.എം.കെയുടെ കൊടി വെച്ച കാറിലെത്തി എം.ജി.ആർ, ജയലളിത സമാധികളിൽ ആദരാജ്ഞലിയർപിക്കയും പാർട്ടി സുവർണ ജൂബിലിയാഘോഷത്തോടനുബന്ധിച്ച് ചെന്നൈ രാമപുരത്തെ എം.ജി.ആറിെൻറ വസതിയിൽ നടന്ന ചടങ്ങിൽ അണ്ണാ ഡി.എം.കെ പതാക ഉയർത്തുകയും ചെയ്തിരുന്നു. ചടങ്ങിൽ അനാഛാദനം ചെയ്യപ്പെട്ട ശിലാഫലകത്തിൽ ശശികലയെ അണ്ണാ ഡി.എം.കെ ജനറൽ സെക്രട്ടറിയെന്ന് വിശേഷിപ്പിച്ചിരുന്നതും വിവാദമായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലെ ക്രമക്കേടുകൾ, മുൻ മന്ത്രിമാർക്കെതിരെ രാഷ്ട്രീയ പ്രേരിതമായി നടക്കുന്ന വിജിലൻസ് അന്വേഷണം, ക്രമസമാധാനപാലനത്തിലെ വീഴ്ച തുടങ്ങിയ വിഷയങ്ങളുന്നയിക്കപ്പെട്ട നിവേദനം രാജ്ഭവനിൽ നടന്ന കൂടിക്കാഴ്ചക്കിടെ എടപ്പാടി ഗവർണർക്ക് ൈകമാറി. പാർട്ടിയുടെ പ്രമുഖ നേതാക്കളും സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.