ബി.ജെ.പി സഖ്യം വേണ്ടെന്ന് എടപ്പാടിയിൽ സമ്മർദം
text_fieldsചെന്നൈ: ബി.ജെ.പിയുമായി തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കുന്നതിന് എതിരെ അണ്ണാ ഡി.എം.കെയി ൽ മന്ത്രിമാരും നേതാക്കളും രംഗത്ത്. അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിത പിന്തുടർന്ന ഒ റ്റക്ക് മത്സരിക്കൽ നയം സ്വീകരിച്ചാൽ മതിയെന്നാണ് ഒരു വിഭാഗത്തിെൻറ നിലപാട്. ഇതി നായി ഇവർ മുഖ്യമന്ത്രി എടപ്പാടി പളനിസാമിയിൽ സമ്മർദം ചെലുത്തിവരുകയാണ്. ലോക്സഭ ഡെപ്യൂട്ടി സ്പീക്കർ തമ്പിദുെരെ, പാർട്ടി വക്താവും മുൻ ധനമന്ത്രിയുമായ സി. പൊന്നയ്യൻ തുടങ്ങിയ മുതിർന്ന നേതാക്കൾ ബി.ജെ.പി സഖ്യത്തിനെതിരെ പരസ്യമായി രംഗത്തുവന്നു.
തമിഴ് മണ്ണിൽ ബി.ജെ.പിയുടെ താമര വിരിയിക്കലല്ല തങ്ങളുടെ ജോലിയെന്ന് തമ്പിദുരെ പ്രസ്താവിച്ചിരുന്നു. ഉപമുഖ്യമന്ത്രി ഒ. പന്നീർസെൽവത്തിെൻറ നേതൃത്വത്തിലുള്ള വിഭാഗം മാത്രമാണ് ബി.ജെ.പിയുമായി സഖ്യം ആഗ്രഹിക്കുന്നത്. വെള്ളിയാഴ്ച മന്ത്രിസഭ യോഗത്തിനുശേഷം നടന്ന അനൗദ്യോഗിക ചർച്ചയിൽ ഒട്ടുമിക്ക മന്ത്രിമാരും ലോക്സഭ തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടു. ബി.ജെ.പിയുമായി മുന്നണി ബന്ധമുണ്ടാക്കിയാൽ ന്യൂനപക്ഷ വോട്ടുകൾക്ക് പുറമെ പാർട്ടിക്ക് പരമ്പരാഗതമായി ലഭ്യമാവുന്ന വോട്ടുകൾകൂടി നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് ഇവർ ചൂണ്ടിക്കാട്ടി.
തമിഴകത്തിൽ മോദിക്കും കേന്ദ്ര സർക്കാറിനുമെതിരായ ജനവികാരം ശക്തമായ നിലയിൽ സഖ്യം ഗുണത്തെക്കാളേറെ ദോഷം ചെയ്യുമെന്നും ഇവർ മുന്നറിയിപ്പ് നൽകി. ബി.ജെ.പി കേന്ദ്ര നേതൃത്വത്തിെൻറ ഭാഗത്തുനിന്ന് ഏതുവിധത്തിലുള്ള സമ്മർദമുണ്ടായാലും വഴങ്ങേണ്ടതില്ലെന്ന് മന്ത്രിമാർ മുഖ്യമന്ത്രിയോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.