എൻ.ഡി.ടി.വി സി.ബി.െഎ റെയ്ഡ്: എഡിറ്റേഴ്സ് ഗിൽഡ് വിമർശിച്ചു
text_fieldsന്യൂഡൽഹി: എൻ.ഡി.ടി.വി ചെയർപേഴ്സൻ പ്രണോയ് റോയിയുടെയും ഭാര്യ രാധിക റോയിയുടെയും വീടുകളിലും സ്ഥാപനങ്ങളിലും നടത്തിയ സി.ബി.െഎ റെയ്ഡിനെ വിമർശിച്ച് എഡിറ്റേഴ്സ് ഗിൽഡ്.
മാധ്യമസ്ഥാപനങ്ങളിലേക്ക് പൊലീസും മറ്റ് അന്വേഷണ ഏജൻസികളും പ്രവേശിക്കുന്നത് ഗൗരവമായ വിഷയമാണെന്ന് എഡിറ്റേഴ്സ് ഗിൽഡ് പ്രസ്താവനയിൽ പറഞ്ഞു. വ്യക്തിേയാ സ്ഥാപനേമാ നിയമത്തിന് മുകളിലല്ല, എങ്കിലും മാധ്യമങ്ങളുടെ വായ്മൂടിക്കെട്ടാനുള്ള ശ്രമത്തെ അപലപിക്കുന്നു. സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന് തടസ്സമുണ്ടാക്കുന്നില്ലെന്ന് ഉറപ്പുവരുത്തി ശരിയായ നിയമവഴി സി.ബി.െഎക്ക് തെരഞ്ഞെടുക്കാമെന്നും പ്രസ്താവന വ്യക്തമാക്കി. ഒാൾ ഇന്ത്യ ന്യൂസ്പേപ്പേർ എഡിറ്റേഴ്സ് കോൺഫറൻസും റെയ്ഡിനെ വിമർശിച്ചു.
അതേസമയം, മാധ്യമപ്രവർത്തനവുമായി ബന്ധപ്പെട്ട എൻ.ഡി.ടി.വിയുടെ രജിസ്ട്രേഡ് ഒാഫിസിലോ സ്റ്റുഡിയോയിലോ ന്യൂസ്റൂമിേലാ പരിസരത്തോ റെയ്ഡ് നടത്തിയിട്ടില്ലെന്ന വാദവുമായി സി.ബി.െഎയും രംഗെത്തത്തി. എൻ.ഡി.ടി.വി പ്രമോട്ടർമാരുടെ വീടുകളിലും ഒാഫിസുകളിലും റെയ്ഡ് നടത്തിയത് കോടതിയുടെ െസർച് വാറൻറിെൻറ അടിസ്ഥാനത്തിലാണ്.
മാധ്യമസ്വാതന്ത്ര്യത്തെ സി.ബി.െഎ മാനിക്കുകയും സ്വതന്ത്ര മാധ്യമപ്രവർത്തനത്തിനായി പ്രതിജ്ഞാബദ്ധവുമാണ്. എൻ.ഡി.ടി.വിയുടെയും െഎ.സി.െഎ.സി.െഎ ബാങ്കിെൻറയും ഷെയർ ഉടമയായ ഒരാളിൽനിന്നുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
അന്വേഷണത്തിെൻറ ഇൗ ഘട്ടത്തിൽ ആരോപണങ്ങൾ ഉന്നയിക്കുന്നതും സമ്മർദത്തിന് അടിപ്പെട്ടുവെന്ന് കുറ്റപ്പെടുത്തുന്നതും സി.ബി.െഎയുടെ പ്രതിച്ഛായ കളങ്കപ്പെടുത്താനാണ്.
അന്വേഷണഫലം കോടതിയിൽ സമർപ്പിക്കുമെന്നും സി.ബി.െഎ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.