വിവാഹപൂര്‍വ ലൈംഗികബന്ധത്തിന്‍െറ ഉത്തരവാദിത്തം പെണ്‍കുട്ടികള്‍ക്കെന്ന് ഹൈകോടതി
text_fieldsമുംബൈ: വിവാഹപൂര്‍വ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന വിദ്യാസമ്പന്നരായ പെണ്‍കുട്ടികള്‍ക്കുതന്നെയാണ് അതിന്‍െറ ഉത്തരവാദിത്തമെന്ന് ബോംബെ ഹൈകോടതി. കാമുകന്‍ വഴിപിരിയുമ്പോള്‍ ബലാത്സംഗം ആരോപിച്ചാല്‍ അത് അംഗീകരിക്കാനാകില്ല. തീര്‍ത്തും പ്രലോഭനത്തില്‍പെട്ടാണ് വഴങ്ങിയതെങ്കില്‍ അതിന് കൃത്യമായ തെളിവുണ്ടായിരിക്കണമെന്നും വിവാഹവാഗ്ദാനം നല്‍കി വഞ്ചിച്ചെന്നത് അംഗീകരിക്കാനാകില്ളെന്നും കോടതി പറഞ്ഞു.
മുന്‍ കാമുകിയുടെ പരാതിയില്‍ 21കാരന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവേ ജസ്റ്റിസ് മൃദുല ഭട്കറിന്‍െറതാണ് പരാമര്‍ശം. മാറ്റത്തിന് വിധേയമായെന്ന് അവകാശപ്പെടുമ്പോഴും സമൂഹം സദാചാരത്തിന്‍െറ ഭാണ്ഡം പേറുകയാണ്. വിവാഹം വരെ കന്യകാത്വം കാത്തുസൂക്ഷിക്കണമെന്നത് പഴമക്കാരുടെ വിശ്വാസമായിരുന്നു. ഇന്നത്തെ യുവതലമുറ സൈ്വരമായി വിഹരിക്കുന്നവരും ലൈംഗികതയെ കുറിച്ച് അറിവുള്ളവരുമാണ്. വിവാഹപൂര്‍വ ലൈംഗികബന്ധത്തിന് സമ്മതിക്കുമ്പോള്‍ കാമുകനുള്ള അതേ ഉത്തരവാദിത്തംതന്നെയാണ് കാമുകിക്കുമുള്ളത് -വിവാഹത്തിന് വിസമ്മതിക്കുമ്പോള്‍ കാമുകന്മാര്‍ക്കെതിരെ കാമുകിമാര്‍ ബലാത്സംഗ കേസ് കൊടുക്കുന്നത് വര്‍ധിച്ചുവരുന്നത് ചൂണ്ടിക്കാട്ടി കോടതി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.