കുട്ടികൾ ഹാജരുണ്ട്; പക്ഷേ, വായിക്കാനറിയില്ല
text_fieldsന്യൂഡൽഹി: ഇന്ത്യൻ ഗ്രാമങ്ങളിൽ ജീവിക്കുന്ന 14നും 18നും ഇടയിൽ പ്രായമുള്ളവരിൽ 86 ശതമാനം പേരും ഏതെങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠനത്തിനായി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് റിപ്പോർട്ട്. പക്ഷേ, വിദ്യാർഥികളിൽ നാലിലൊന്ന് പേർക്കും രണ്ടാം ക്ലാസ് പാഠപുസ്തകം നോക്കിവായിക്കാൻപോലും അറിയില്ലെന്ന് അതേ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഗ്രാമീണ ഇന്ത്യയിലെ പ്രാഥമിക വിദ്യാഭ്യാസ നിലവാരം അനാവരണം ചെയ്യുന്ന ഏസർ (അനുവൽ സ്റ്റാറ്റസ് ഓഫ് എജുക്കേഷൻ റിപ്പോർട്ട്) സർവേയിലാണ് ഈ കണ്ടെത്തൽ. രാജ്യത്തെ 26 സംസ്ഥാനങ്ങളിലായി ഏസർ നടത്തിയ സർവേ ഫലം കഴിഞ്ഞദിവസം പുറത്തുവിട്ടു.
കണ്ടെത്തലുകൾ
- ചരിത്രത്തിലെ എക്കാലത്തെയും വലിയ സ്കൂൾ അഡ്മിഷനാണ് കഴിഞ്ഞവർഷം നടന്നത്.
- ഹയർ സെക്കൻഡറി പഠനത്തിന് പകുതിയിലധികം പേരും തിരഞ്ഞെടുത്തത് ശാസ്ത്രേതര വിഷയങ്ങൾ.
- ശാസ്ത്ര വിഷയങ്ങൾ തിരഞ്ഞെടുക്കുന്നതിൽ അധികവും പെൺകുട്ടികൾ.
- തൊഴിലധിഷ്ഠിത കോഴ്സുകൾ തിരഞ്ഞെടുക്കുന്ന കുട്ടികൾ വെറും അഞ്ച് ശതമാനം; എന്നാൽ, സ്കൂൾ സമയശേഷം ജോലിക്കുപോകുന്നവർ 33 ശതമാനം
- 18 വയസ്സാകുന്നതോടെ മൊത്തം അഡ്മിഷനിൽ 32 ശതമാനം പേർ പഠനം നിർത്തുന്നു.
ഭാഷയും ഗണിതവും
- 14നും 18നും ഇടയിൽ പ്രായമുള്ള വിദ്യാർഥികളിൽ 25 ശതമാനം പേർക്കും മാതൃഭാഷയിലെ പുസ്തകങ്ങൾ വായിക്കാനറിയില്ല. പകുതിയിലധികം പേർക്കും ഇംഗ്ലീഷ് വായിക്കാനറിയില്ല. വായിക്കാനറിയുന്നവരിൽ 75 ശതമാനം വിദ്യാർഥികൾക്കും അർഥം മനസ്സിലാകും.
- ഗണിതത്തിലും കുട്ടികൾ ഏറെ പിന്നിൽ; 57 ശതമാനം കുട്ടികൾക്കും ഹരണക്രിയ വശമില്ല. മൂന്നക്കങ്ങളുള്ള സഖ്യയെ ഒറ്റയക്കംകൊണ്ട് ഹരിക്കാൻ കഴിയുന്നത് മൂന്നിലൊന്നുപേർക്ക് മാത്രം. സ്കെയിൽ ഉപയോഗിച്ച് വസ്തുക്കളുടെ നീളവും വീതിയും അളക്കാനും പകുതിയാളുകൾക്കും അറിയില്ല.
ഡിജിറ്റൽ ഉപകരണങ്ങളുടെ ലഭ്യത
- 91 ശതമാനം കുട്ടികൾക്കും സ്വന്തമായി കമ്പ്യൂട്ടറില്ല.
- കമ്പ്യൂട്ടർ സ്വന്തമായുള്ള കുട്ടികളിൽ 15 ശതമാനം പേർക്കും അതുപയോഗിക്കാനറിയില്ല.
- 89 ശതമാനം കുട്ടികൾക്കും സ്വന്തമായി സ്മാർട്ട് ഫോൺ ഉണ്ട്.
- സോഷ്യൽ മീഡിയ ഉപയോഗം 91 ശതമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.