Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹിജാബ് നിരോധനം...

ഹിജാബ് നിരോധനം നടപ്പാക്കിയ വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷിന് കനത്ത തോൽവി

text_fields
bookmark_border
ഹിജാബ് നിരോധനം നടപ്പാക്കിയ വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷിന് കനത്ത തോൽവി
cancel

കർണാടകയിലെ വിദ്യാലയങ്ങളിൽ ഹിജാബ് നിരോധനം നടപ്പാക്കുകയും സംസ്ഥാനത്തെ മുസ്‍ലിംകളെ സാമ്പത്തികമായി ബഹിഷ്കരിക്കണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്ത വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷിന് കനത്ത പരാജയം. തിപ്റ്റൂര്‍ മണ്ഡലത്തില്‍നിന്ന് ബി.ജെ.പി സ്ഥാനാർഥിയായി ജനവിധി തേടിയ അദ്ദേഹത്തെ കോണ്‍ഗ്രസിന്‍റെ കെ. ഷദാക്ഷരിയാണ് 17,652 വോട്ടിന് തോൽപിച്ചത്. ഷദാക്ഷരി 71999 വോട്ട് നേടിയപ്പോൾ നാഗേഷിന് ലഭിച്ചത് 54347 വോട്ടാണ്. ജെ.ഡി.എസ് സ്ഥാനാർഥി ശാന്തകുമാരക്ക് 25811 വോട്ട് ലഭിച്ചു.

2008ൽ ഇവിടെ ജയിച്ച നാഗേഷിൽനിന്ന് 2013ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഷദാക്ഷരി മണ്ഡലം തിരിച്ചുപിടിച്ചിരുന്നു. 2018ൽ മണ്ഡലത്തില്‍നിന്ന് വീണ്ടും വിജയം നേടിയ നാഗേഷ് 2021ല്‍ ബസവരാജ് ബൊമ്മൈ മുഖ്യമന്ത്രിയായി അധികാരമേറ്റപ്പോൾ വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേല്‍ക്കുകയായിരുന്നു.

ഉഡുപ്പി ഗവ. വനിത പ്രീ യൂനിവേഴ്സിറ്റി കോളജിലെ 11, 12 ക്ലാസുകളിലെ എട്ടു മുസ് ലിം വിദ്യാർഥിനികളെ ശിരോവസ്ത്രം ധരിച്ചതിന്‍റെ പേരിൽ പുറത്താക്കി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ യൂനിഫോമിനൊപ്പം ഹിജാബ് നിരോധം നടപ്പാക്കി കർണാടകസർക്കാർ ഉത്തരവിറക്കിയിരുന്നു. ഇതു ചോദ്യം ചെയ്ത് സമർപ്പിക്കപ്പെട്ട ഹരജികൾ തള്ളിക്കളഞ്ഞ കർണാടക ഹൈകോടതി കർണാടക സർക്കാർ ഉത്തരവിൽ വസ്ത്രത്തിനുമേൽ ഏർപ്പെടുത്തിയ എല്ലാതരം നിയന്ത്രണങ്ങളും ശരിവെച്ചിരുന്നു. തുടർന്ന് വിദ്യാർഥിനികൾ സുപ്രീം കോടതിയെ സമീപിച്ചു. കേസ് നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Karnataka Assembly electionHijab RowBC Nagesh
News Summary - Education Minister BC Nagesh, who implemented the hijab ban, suffered a heavy defeat
Next Story