രണ്ടാം ക്ലാസ് വരെ ഹോംവർക്ക് വേണ്ട, സ്കൂൾ ബാഗിെൻറ ഭാരം കുറക്കണം, പരിശോധിക്കണം -വിദ്യാഭ്യാസ മന്ത്രാലയം
text_fieldsന്യൂഡല്‍ഹി: രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് ഹോംവർക്ക് വേണ്ട, സ്കൂളുകളിൽ ഡിജിറ്റൽ ത്രാസും ലോക്കറുകളും സ്ഥാപിക്കണം, ചക്രങ്ങളുള്ള സ്കൂൾ ബാഗുകൾ അനുവദിക്കരുത് തുടങ്ങിയ നിർദേശങ്ങളുമായി സ്കൂൾ ബാഗുകളുടെ ഭാരം കുറക്കുന്നതിനുള്ള പുതിയ നയം വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കി.
പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിലുൾപ്പെടുത്തിയിരിക്കുന്ന നിർദേശങ്ങളനുസരിച്ച് സ്കൂൾ വിദ്യാർഥികളുടെ ശരീരഭാരത്തിെൻറ പത്ത് ശതമാനത്തിൽ താഴെയായിരിക്കണം സ്കൂൾ ബാഗിെൻറ ഭാരം. ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികളുടെ കാര്യത്തിൽ ഇത് ബാധകമാണ്. ഇതുസംബന്ധിച്ച് നടത്തിയ ഗവേഷണങ്ങളുടെയും അന്താരാഷ്ട്ര തലത്തിൽ നിലനിൽക്കുന്ന മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിലാണ് ഈ നിർദേശം തയാറാക്കിയതെന്ന് നയത്തിൽ പറയുന്നു.
രണ്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടിയുടെ പരമാവധി ഭാരം 22 കിലോയാണെങ്കിൽ അവരുടെ ബാഗിെൻറ ഭാരം രണ്ട് കിലോയിൽ കൂടാൻ പാടില്ല. പ്ലസ് ടു തലത്തില്‍ പഠിക്കുന്ന വിദ്യാർഥികളുടെ ഭാരം 35 മുതല്‍ 50 കിലോ വരെ ആയതിനാല്‍ സ്‌കൂള്‍ ബാഗുകളുടെ ഭാരം അഞ്ച് കിലോയിൽ അധികമാകരുത്. സ്കൂളുകളിൽ ഡിജിറ്റൽ ത്രാസ് സ്ഥാപിച്ച് സ്കൂൾ ബാഗുകളുടെ ഭാരം പതിവായി പരിശോധിക്കണമെന്നും നിർദേശമുണ്ട്. ഭാരംകുറഞ്ഞ മെറ്റീരിയൽ കൊണ്ട് ഉണ്ടാക്കിയ ബാഗുകൾക്ക് സ്പോഞ്ച് പിടിപ്പിച്ച, അഡ്ജസ്റ്റ് ചെയ്യാൻ കഴിയുന്ന രണ്ട് സ്ട്രാപ്പുകൾ ഉണ്ടാകണം. നടകൾ കയറുേമ്പാൾ കുട്ടികൾക്ക് ബുദ്ധിമുട്ടാകും എന്നതിനാൽ ചക്രങ്ങളുള്ള ബാഗ് അനുവദിക്കാനാകില്ലെന്നും നയത്തിലുണ്ട്.
ഗുണനിലവാരമുള്ള ഉച്ചഭക്ഷണവും കുടിവെള്ളവും സ്കൂളുകൾ ഉറപ്പാക്കണം. കുട്ടികൾ ചോറ്റുപാത്രവും വെള്ളക്കുപ്പിയും കൊണ്ടുവരുന്നത് ഒഴിവാക്കാൻ ഇത് സഹായിക്കും. പാഠപുസ്തകങ്ങളിൽ പ്രസാധകര്‍ ജി.എസ്.എം അടക്കമുള്ള ഭാരം രേഖപ്പെടുത്തണമെന്ന നിർദേശവും നയത്തിലുണ്ട്. അധികസമയം ഇരുന്ന് പഠിക്കാന്‍ കഴിയാത്തതിനാല്‍ രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികള്‍ക്ക് ഹോം വര്‍ക്ക് നല്‍കരുത് എന്നതാണ് പ്രധാന നിർദേശങ്ങളിലൊന്ന്.
മൂന്ന് മുതല്‍ അഞ്ച് വരെയുള്ള വിദ്യാർഥികള്‍ക്ക് ആഴ്ചയില്‍ പരമാവധി രണ്ട് മണിക്കൂര്‍ വരെയേ ഹോംവര്‍ക്ക് നല്‍കാവൂ. ആറ് മുതല്‍ എട്ട് വരെയുള്ള വിദ്യാർഥലകള്‍ക്ക് ഓരോ ദിവസവും പരമാവധി ഒരു മണിക്കൂര്‍ വരെ ഹോം വര്‍ക്ക് നല്‍കാമെന്നും ഒമ്പത് മുതല്‍ പന്ത്രണ്ട് വരെയുള്ള വിദ്യാർഥികള്‍ക്ക് പ്രതിദിനം രണ്ട് മണിക്കൂറിലധികം ഹോം വര്‍ക്ക് നല്‍കരുതെന്നും നിർദേശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.