വിദേശ വാക്സിൻ വേഗത്തിൽ ലഭ്യമാക്കാൻ ശ്രമം –കേന്ദ്രം
text_fieldsന്യൂഡൽഹി: വിദേശത്തുനിന്ന് വാക്സിനുകൾ വാങ്ങാൻ കേന്ദ്രം വേണ്ടത്ര പരിശ്രമം നടത്തുന്നില്ലെന്ന ആരോപണത്തിന് വിശദീകരണവുമായി കേന്ദ്ര സർക്കാർ. 2020 പകുതി മുതൽ കേന്ദ്ര സർക്കാർ ഫൈസർ, ജോൺസൻ ആൻഡ് ജോൺസൻ, മോഡേണ എന്നീ വാക്സിൻ നിർമാതാക്കളുമായി ഒന്നിലധികം തവണ ചർച്ചകൾ നടത്തിയതായി നീതി ആയോഗ് അംഗം (ആരോഗ്യം) ഡോ. വി.കെ. പോൾ വിശദീകരിച്ചു.
ഇവരുടെ വാക്സിനുകൾ ഇന്ത്യയിൽ നിർമിക്കുന്നതിനും വിതരണം ചെയ്യുന്നതിനും സർക്കാർ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു. കമ്പനികൾക്ക് അവരുടേതായ മുൻഗണനകളും വാക്സിൻ വിഹിതം അനുവദിക്കുന്നതിൽ പ്രതിബദ്ധതകളും പരിമിതികളും നിർബന്ധങ്ങളുമുണ്ട്. ഉൽപാദക രാജ്യങ്ങൾക്ക് മുൻഗണന നൽകേണ്ടതുണ്ടെന്നും വി.കെ. പോൾ പറഞ്ഞു.
നേരത്തേ, വിദേശ രാജ്യങ്ങളിലെ പരീക്ഷണത്തിന് പുറമെ ഇന്ത്യയില്‍ കൂടി പരീക്ഷണം നടത്തിയ ശേഷമാണ് അനുമതി നല്‍കിയിരുന്നത്. തദ്ദേശീയ പരീക്ഷണം എന്ന വ്യവസ്ഥയില്‍ ഉടക്കിയാണ് ഫൈസര്‍ വാക്സിന് ഉൽപാദനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നീണ്ടുപോയത്. മറ്റു രാജ്യങ്ങളില്‍നിന്നുള്ള വിദഗ്ധ ഉൽപാദകരുടെ വാക്സിന് ലഭ്യമാക്കുന്നതിനായി പ്രാദേശിക പരീക്ഷണം എന്ന വ്യവസ്ഥയില്‍ മാറ്റം വരുത്തിയിരിക്കുകയാണെന്നും സര്‍ക്കാര്‍ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.