ഇഫ്‍ലു വിദ്യാർഥി യൂനിയൻ തൂത്തുവാരി ഇൻസാഫ് സഖ്യം
text_fieldsഹൈദരാബാദ്: ഇഫ്‍ലു (ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗേജ് യൂനിവേഴ്സിറ്റി) വിദ്യാർഥി യൂനിയൻ തെരഞ്ഞെടുപ്പ് തൂത്തുവാരി തെലങ്കാന സ്റ്റുഡൻൻസ് ഫോറം, ഫ്രറ്റേണിറ്റി മൂവ്മെൻറ്, എം.എസ്.എഫ്, എൻ.എസ്.യു.ഐ, പ്രിസം എന്നീ സംഘടനകൾ ഉൾപ്പെടുന്ന ഇൻസാഫ് സഖ്യം. മുഴുവൻ ജനറൽ സീറ്റുകളിലും ഭൂരിപക്ഷം വരുന്ന സ്കൂൾ കൗൺസിലർ പോസ്റ്റുകളിലും എ.ബി.വി.പിയെ പരാജയപ്പെടുത്തി ഇൻസാഫ് സഖ്യം യൂനിയൻ കരസ്ഥമാക്കി.
യൂനിയൻ പ്രസിഡന്‍റായി തെലങ്കാന സ്റ്റുഡന്റസ് ഫോറത്തിന്റെ റാത്തോർ രഘുവർധൻ, ജനറൽ സെക്രട്ടറിയായി ഫ്രറ്റേണിറ്റി മൂവ്മെന്റിന്റെ റന ബഷീർ, വൈസ് പ്രസിഡൻ്റായി എം.എസ്.എഫിന്‍റെ നിദ ഫാത്തിമ, ജോയിന്റ് സെക്രട്ടറിയായി സ്വിയറ്റ സാഹ, കൾച്ചറൽ സെക്രട്ടറിയായി ഉത്തര, സ്പോർട്സ് സെക്രട്ടറിയായി എൻ.എസ്.യു.ഐയുടെ നിഷാന്ത് എന്നിവർ വിജയം നേടി. എസ്.എഫ്.ഐ അടങ്ങിയ ലെഫ്റ്റ് ഫ്രണ്ട് ജനറൽ പോസ്റ്റിൽ ജനറൽ സെക്രട്ടററി സ്ഥാനത്തേക്ക് മാത്രമാണ് മത്സരിച്ചത്. ജനറൽ സെക്രട്ടറി സ്ഥാനത്ത് ഫ്രറ്റേണിറ്റിയുടെ റന ബഷീറിനോട് എസ്.എഫ്.ഐ സ്ഥാനാർഥി ഫാത്തിമ നസറിൻ 294 വോട്ടുകൾക്ക് പരാജയപ്പെട്ടു.
സ്കൂൾ കൗൺസിലർ പോസ്റ്റുകളിൽ മൂന്ന് വീതം സീറ്റുകളിൽ എൻ.എസ്.യു.ഐ, ഫ്രറ്റേണിറ്റി മൂവ്മെൻ എം.എസ്.എഫ് സംഘടനകൾ വിജയിച്ചു. ഒരു പോസ്റ്റിലേക്കാണ് എസ്.എഫ്.ഐക്ക് വിജയിക്കാനായത്.
നാല് വർഷത്തെ ഇടവേളക്ക് ശേഷം നടക്കുന്ന ഇഫ്‍ലു കാമ്പസ് യൂനിയൻ തെരഞ്ഞെടുപ്പ് ഫലം ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെയുള്ളയും കാമ്പസിൽ വർധിച്ചു വരുന്ന എ.ബി.വി.പി ആക്രമണങ്ങളോടുമുള്ള വിധിയെഴുത്താണെന്ന് യൂനിയൻ ഭാരവാഹികൾ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.