ഒഡീഷയിൽ മന്ത്രിക്കും എം.എൽ.എക്കും നേരെ മുട്ടയേറ്
text_fieldsഭുവനേശ്വർ: അധ്യാപികയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രതികളുമായി മന്ത്രിക്ക് പങ്കുണ്ടെന്ന ആരോപണത്തിനു പിന്നാലെ ഭരണകക്ഷിയായ ബി.ജെ.ഡിക്കെതിരെ ബി.ജെ.പിയും കോൺഗ്രസും പ്രതിഷേധം ശക്തമാക്കി.
ആരോപണവിധേയനായ മന്ത്രി ഡി.എസ്. മിശ്രയെ പുറത്താക്കണമെന്നും അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം. പൈക്കമല ചക്കിൽ ബി.ജെ.പി പ്രവർത്തകർ എസ്.സി, എസ്.ടി വികസന മന്ത്രി ജഗന്നാഥിന്‍റെ വാഹന വ്യൂഹത്തിനുനേരെ മുട്ടയെറിഞ്ഞു. എകമര ചാക്കിൽ മുൻമന്ത്രിയും ബി.ജെ.ഡി എം.എൽ.എയുമായ സ്നേഹാംഗിണി ചൂരിയക്കെതിരെ കോൺഗ്രസ് പ്രവർത്തകരും മുട്ടയെറിഞ്ഞു. ഇരുവരും ബിജാപൂരിൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിലേക്ക് പോകുന്നതിനിടെയാണ് സംഭവം.
സുരക്ഷ മുൻകരുതലുകളുടെ ഭാഗമായി നിരവധി കോൺഗ്രസ്, ബി.ജെ.പി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കാലഹണ്ടിയിൽ അധ്യാപികയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ സംരക്ഷിക്കുന്നതിൽ മന്ത്രിക്ക് നിർണായക പങ്കുണ്ടെന്നാണ് ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.