ഇ.ഐ.എ അന്തിമ വിജ്ഞാപനം; സ്റ്റേ നീട്ടി കർണാടക ഹൈകോടതി
text_fieldsബംഗളൂരു: കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിെൻറ കരട് പരിസ്ഥിതി ആഘാത പഠനത്തിെൻറ അന്തിമ വിജ്ഞാപനം പുറത്തിറക്കുന്നതിെൻറ സ്റ്റേ നീട്ടി കർണാടക ഹൈകോടതി. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് കർണാടക ഹൈകോടതി അയച്ച നോട്ടീസിൽ കേസിൽ തീരുമാനം ഉണ്ടാകുന്നതുവരെ അന്തിമ വിജഞാപനം ഇറക്കരുെതന്ന് ഉത്തരവിട്ടു.
കോവിഡ് 19െൻറ വ്യാപനത്തിനിടയിൽ കരട് വിജ്ഞാപനത്തിന് മതിയായ പ്രചരണം ലഭിച്ചില്ലെന്ന ആരോപണം ചൂണ്ടിക്കാട്ടിയാണ് ഹൈകോടതിയുടെ വിധി. കേന്ദ്ര സർക്കാർ തീരുമാനം പരിശോധിക്കാൻ ജുഡീഷ്യൽ സമിതി രൂപീകരിക്കണമെന്ന് ആവശ്യപ്പെടുന്ന ഹരജിയിലാണ് നടപടി.
പരിസ്ഥിതി നിയമത്തിെൻറയും സുപ്രീംകോടതി വിധികളുടെയും ലംഘനമാണ് കേന്ദ്ര സർക്കാർ തീരുമാനമെന്ന് ചൂണ്ടിക്കാട്ടി ബംഗളുരു പരിസ്ഥിതി ട്രസ്റ്റാണ് കർണാടക ഹൈകോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ ഓക, എൻ.എസ്. സജ്ഞയ് ഗൗഡ എന്നിവരടങ്ങിയ ബെഞ്ച് ഹരജി പരിഗണിച്ചു.
പ്രാദേശിക ഭാഷകളിൽ കരട് വിജ്ഞാപനം പുറത്തിറക്കാനുള്ള ഡൽഹി ഹൈകോടതി ഉത്തരവ് നേരത്തേ, കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ ചോദ്യം ചെയ്തിരുന്നു. അത് തള്ളിയ സുപ്രീംകോടതി, ഹൈകോടതിയെ സമീപിക്കാൻ നിർദേശിക്കുകയായിരുന്നു. ഈ കേസുകൾ ഡൽഹി, കർണാടക ഹൈകോടതികളുടെ പരിഗണനയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.