കശ്മീരിൽ ഭീകരാക്രമണം: 44 സൈനികർക്ക് വീരമൃത്യു
text_fieldsശ്രീനഗർ: ജമ്മു-കശ്മീരിലെ പുല്‍വാമയിൽ ഭീകരാക്രമണത്തിൽ 44 സി.ആർ.പി.എഫ് ജവാന്മാര്‍ക്ക് വീരമൃത്യു. ശ്രീനഗറിൽനിന് ന് 30 കി.മീ ദൂരത്ത് വ്യഴാഴ്ച മൂന്നു മണിക്കാണ് രാജ്യത്തെ നടുക്കിയ സംഭവം. ശ്രീനഗർ-ജമ്മു ഹൈവേയിലെ അവന്തിപോറയ ില്‍ സൈനികർ സഞ്ചരിച്ച വാഹനവ്യൂഹത്തിലെ ബസാണ് കാർ സ്ഫോടനത്തിൽ തകർന്നത്. ഉഗ്രസ്ഫോടനത്തിൽ മനുഷ്യശരീരങ്ങൾ ചിതറിത്തെറിച്ചു. പാക് ഭീകരസംഘടനയായ ജയ്ശെ മുഹമ്മദ് ആക്രമണത്തിെൻറ ഉത്തരവാദിത്തം ഏെറ്റടുത്തു.
പര ിക്കേറ്റ ജവാന്മാരില്‍ പലരുെടയും നില ഗുരുതരമാണ്. നിരവധി വാഹനങ്ങൾക്ക് കേടുപാടുകളുണ്ടായി. 2016ലെ ഉറി ആക്രമണത്തി നു േശഷം സംസ്ഥാനത്തെ ഏറ്റവും വലിയ ഭീകരാക്രമണമാണിത്. 2018ൽ ജയ്ശെ മുഹമ്മദിൽ ചേർന്ന പുൽവാമ കാക്കാപോറ സ്വദേശി ആ ദിൽ അഹ്മദ് ഡാർ ആണ് ആക്രമണം നടത്തിയതെന്നും ഇയാൾ ജയ്ശെ മുഹമ്മദിെൻറ ആത്മഹത്യ സ്ക്വാഡ് അംഗമാണെന്നും പൊലീസ് പറഞ്ഞു.
അവധി കഴിഞ്ഞ് താഴ്വരയിലെ യൂനിറ്റിൽ പ്രവേശിക്കാൻ പോവുകയായിരുന്ന 2500ലേറെ സി.ആർ.പി.എഫുകർ 78 വാഹനങ്ങളിലായി ഹൈവേയിൽ നീങ്ങുേമ്പാൾ അവന്തിപോറയിൽ പതിയിരുന്നാണ് കാർ ഇടിച്ചുകയറ്റിയത്. അഹ്മദ് ഡാർ ആണ് ചാവേറായി വാഹനം ഒാടിച്ചത്. വാഹനവ്യൂഹത്തിനു നേരെ വെടിവെപ്പും ഉണ്ടായതായി സി.ആർ.പി.എഫ് ഡയറക്ടർ ജനറൽ ഭട്നാഗർ പറഞ്ഞു. 54ാം ബറ്റാലിയനിലെ 44 ജവാന്മാർ സഞ്ചരിച്ച ബസിനു നേരെയാണ് ഭീകരരുടെ വാഹനം എത്തിയത്.
കഴിഞ്ഞ മൂന്നു ദിവസത്തോളമായി മോശം കാലാവസ്ഥയും മറ്റും കാരണം ഹൈവേയിൽ ഗതാഗതം ഉണ്ടായിരുന്നില്ല. സാധാരണ ഇൗ വഴിയുള്ള സൈനിക വാഹനവ്യൂഹത്തിൽ ആയിരം പേരുണ്ടാകും. ജമ്മു-കശ്മീർ പൊലീസ് അന്വേഷണം ആരംഭിച്ചതായി സി.ആർ.പി.എഫ് െഎ.ജി സുൽഫിഖർ ഹസൻ അറിയിച്ചു.
350 കിലോ സ്ഫോടക വസ്തു; സ്കോർപിയോ വാൻ
ശ്രീനഗർ: 40 ഒാളം ജവാന്മാരുടെ വീരമൃത്യുവിന് ഇടയാക്കിയ ഭീകരാക്രമണത്തിന് ഉപയോഗിച്ചത് 350 കിലോ സ്ഫോടക വസ്തുക്കളും സ്േകാർപിയോ വാനും. ജമ്മുവിൽനിന്ന് ശ്രീനഗറിലേക്ക് പോവുകയായിരുന്ന വാഹനവ്യൂഹത്തിന് നേരെ ഉഗ്രശേഷിയുള്ള സ്േഫാടക വസ്തുക്കൾ നിറച്ച വാഹനം ഓടിച്ചുകയറ്റുകയായിരുന്നു. വാഹനവ്യൂഹത്തിെൻറ മധ്യഭാഗത്തായി സഞ്ചരിച്ച ബസിന് നേരെയായിരുന്നു ആക്രമണം.
നിരവധി വാഹനങ്ങള്‍ സ്ഫോടനത്തിൽ തകര്‍ന്നു. 75 വാഹനങ്ങളിലായി 2547 ജവാന്മാരാണ് വാഹന വ്യൂഹത്തിലുണ്ടായിരുന്നത്. മോശം കാലാവസ്ഥ മൂലം അടച്ചിട്ട ദേശീയപാതയിലൂടെ പുലർച്ച 3.30നാണ് ജവാന്മാർ പുറപ്പെട്ടത്. സ്ഫോടനത്തിൽ ജവാന്മാരുടെ ശരീരാവശിഷ്ടങ്ങൾ 100 മീറ്ററിനപ്പുറം വരെ ചിതറി. മൃതദേഹങ്ങൾ ചിതറിയത് ഹൃദയഭേദകമായിരുന്നു. കൂടുതൽ പേർ ആക്രമണത്തിൽ പെങ്കടുത്തതായി സി.ആർ.പി.എഫ് സംശയിക്കുന്നുണ്ട്. കാരണം മറ്റു വാഹനങ്ങളിലും വെടിയുണ്ടകളുടെ പാടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.