ലോക്പാൽ അംഗങ്ങളെ നിർദേശിക്കാൻ എട്ടംഗ കമ്മിറ്റി
text_fieldsന്യൂഡൽഹി: ലോക്പാൽ ചെയർപേഴ്സനെയും അംഗങ്ങളെയും നിർദേശിക്കുന്നതിന് കേന്ദ്ര സർക്കാർ എട്ടംഗ െസർച്ച് കമ്മിറ്റിയെ നിയോഗിച്ചു. സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായ് ആണ് അധ്യക്ഷ. നേരത്തെ പ്രതിപക്ഷമായ കോൺഗ്രസ് ഉന്നയിച്ച ആശങ്കകൾ പരിഗണിക്കാതെ രൂപവത്കരിച്ച കമ്മിറ്റിയിൽ മുൻ എസ്.ബി.െഎ മേധാവി അരുന്ധതി ഭട്ടാചാര്യ, പ്രസാർഭാരതി ചെയർപേഴ്സൻ എ. സൂര്യപ്രകാശ്, െഎ.എസ്.ആർ.ഒ തലവൻ എ.എസ്. കിരൺ കുമാർ തുടങ്ങിയവർ അംഗങ്ങളാണ്.
സെർച്ച് കമ്മിറ്റിയെ നിയമിച്ചത് ലോക്പാൽ രൂപവത്കരണത്തിലെ പ്രധാന ചുവടുവെപ്പാണെന്നും പ്രവർത്തനം ഉടൻ ആരംഭിക്കുമെന്നും പ്രധാനമന്ത്രിയുടെ ഒാഫിസ് ചുമതലയുള്ള കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു.ലോക്പാൽ നിയമം നിലവിൽവന്ന് നാലുവർഷത്തിന് ശേഷമാണ് സെർച്ച് കമ്മിറ്റി നിലവിൽവന്നത്.
നേരത്തെ ലോക്പാൽ സെലക്ഷൻ കമ്മിറ്റി യോഗം കോൺഗ്രസ് ലോക്സഭ കക്ഷി നേതാവ് മല്ലികാർജുൻ ഖാർഗെ ബഹിഷ്കരിച്ചിരുന്നു. കമ്മിറ്റി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിെൻറ പങ്ക് അപ്രസക്തമാക്കുന്ന നടപടിയാണ് കേന്ദ്ര സർക്കാറിേൻറതെന്ന് ആരോപിച്ചായിരുന്നു വിട്ടുനിൽക്കൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.