എട്ടുതവണ എവറസ്റ്റ് കീഴടക്കിയ പെമ്പ ഷെർപയെ പർവതാരോഹണത്തിനിടെ കാണാതായി
text_fieldsഡാർജീലിങ്: എട്ടുതവണ എവറസ്റ്റ് കീഴടക്കിയ പെമ്പ ഷെർപയെ പർവതാരോഹണത്തിനിടെ കാണാതായി. ഒരു സംഘത്തോടൊപ്പം കാരക്കോറം മേഖലയിൽ സാസേർ കാൻഗ്രി പർവതം കയറി തിരിച്ചുവരുന്നതിനിടെയാണ് ഡാർജീലിങ്ങുകാരനായ ഇദ്ദേഹത്തെ കാണാതായത്. ഇൗ പർവതത്തിെൻറ 7672 മീറ്ററാണ് ഇവർ കയറിയത്. പെമ്പ ഷെർപ വെള്ളിയാഴ്ച പർവത വിള്ളലിനിടയിൽ വീണെന്നാണ് പൊലീസ് പറയുന്നത്. ഇന്തോ-തിബത്തൻ പൊലീസ് തിരച്ചിൽ തുടങ്ങിയിട്ടുണ്ട്.
ജുലൈ 13 മുതൽ ഭർത്താവിനെക്കുറിച്ച് വിവരമൊന്നും ലഭിച്ചില്ലെന്നും അത്ഭുതകരമായ തിരിച്ചുവരവ് പ്രതീക്ഷിക്കുന്നുണ്ടെന്നും ഇദ്ദേഹത്തിെൻറ ഭാര്യ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇന്തോ-തിബത്തൻ ബോർഡർ പൊലീസാണ് പെമ്പ ഷെർപയെ കാണാനില്ലെന്ന് ഇവരെ അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.