ശിവസേനയിൽ നിന്ന് ഉദ്ധവിനെ പുറത്താക്കാൻ ഉറപ്പിച്ച് ഏക്നാഥ് ഷിൻഡെ
text_fieldsമുംബൈ: മഹാരാഷ്ട്രയിൽ ശിവസേന പാർട്ടിയുടെ അവകാശ വാദം ഉന്നയിച്ച് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ വീണ്ടും രംഗത്ത്. സംസ്ഥാനത്ത് ഉദ്ധവ് താക്കറെ സർക്കാരിനെ അട്ടിമറിക്കാൻ ചരടുവലി നടത്തി നേതാവാണ് ഏക്നാഥ് ഷിൻഡെ. ഉദ്ധവ് താക്കറെ നിയമിച്ച ശിവസേന ദേശീയ എക്സിക്യൂട്ടിവ് പിരിച്ചുവിട്ടതായും പിന്നാലെ താൻ പുതിയ സമിതി രൂപീകരിച്ചതായും ഷിൻഡെ തെരഞ്ഞെടുപ്പ് കമ്മീഷനു നൽകിയ കത്തിൽ സൂചിപ്പിച്ചു.
കൂടുതൽ ശിവസേന നേതാക്കളെ ഉൾപ്പെടുത്തിയാണ് പുതിയ ദേശീയ എക്സിക്യൂട്ടീവ് രൂപീകരിച്ചതെന്നും ഷിൻഡെ വ്യക്തമാക്കി. അതായത് ഷിൻഡെ നയിക്കുന്ന ശിവസേനയിലെ വിമതരാണ് സമിതിയിൽ കൂടുതലും. ഇതാദ്യമായാണ് ഔദ്യോഗിമായി ഉദ്ധവ് താക്കറെയെ ശിവസേനയിൽ നിന്ന് പുറത്താക്കാൻ ഷിൻഡെ രംഗത്തിറങ്ങുന്നത്.
ശിവസേനയുടെ അധ്യക്ഷ സ്ഥാനം ആർക്കാണ് എന്നതു സംബന്ധിച്ച് നൽകിയ ആറ് ഹരജികൾ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ശിവസേന അംഗങ്ങൾ കൂറുമാറി ഷിൻഡെക്കൊപ്പം ചേർന്നതോടെയാണ് മഹാരാഷ്ട്രയിൽ ഉദ്ധവ് സർക്കാർ തകർന്നത്.
ഉദ്ധവിന്റെ വലം കൈയായ ശിവസേന നേതാവ് സഞ്ജയ് റാവുത്ത് പണം തിരിമറിയുമായി ബന്ധപ്പെട്ട കേസിൽ ഇന്ന് മുംബൈയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു മുന്നിൽ ഹാജരാകാനിരിക്കയാണ്. വിമതർക്കൊപ്പം നിൽക്കാൻ ഏറെ സമ്മർദ്ദമുണ്ടായിരുന്നുവെന്നും എന്നാൽ കൂറുമാറാനില്ലെന്നും റാവുത്ത് പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.