അജിത് പവാർ വിഭാഗത്തിന്‍റെ വരവ്; എം.എൽ.എമാരുടെ ആശങ്ക പരിഹരിക്കാൻ ചർച്ചയുമായി ഷിൻഡെ
text_fieldsമുംബൈ: എം.എൽ.എമാരുടെ ആശങ്ക പരിഹരിക്കാൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ ശ്രമിക്കുകയാണെന്ന് ശിവസേന നേതാക്കൾ. അജിത് പവാറിന്‍റെ നേതൃത്വത്തിൽ ഒരു വിഭാഗം എത്തിയതിന് പിന്നാലെ ബി.ജെ.പി-ശിവസേന (ഷിൻഡെ) സഖ്യ സർക്കാറിൽ അതൃപ്തി ഉടലെടുത്തതായി റിപ്പോർട്ടുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ആശങ്കകൾ പരിഹരിക്കാൻ ശ്രമിക്കുകയാണെന്ന് ശിവസേന എം.എൽ.എമാർ പ്രതികരിച്ചത്.
ആശങ്ക പരിഹരിക്കാൻ ശിവസേന എം.എൽ.എമാരുമായി ഔദ്യോഗിക വസതിയിൽ ഷിൻഡെ ചർച്ച നടത്തി. ബുധനാഴ്ച നടന്ന ശിവസേന എം.എൽ.എമാരുടെയും എം.പിമാരുടെയും യോഗത്തിൽ ഏകനാഥ് ഷിൻഡെ അധ്യക്ഷത വഹിച്ചു.
അജിത് പവാറിന്റെ നേതൃത്വത്തിലെ വിഭാഗത്തിന്‍റെ വരവ് തങ്ങളുടെ പലരുടെയും മന്ത്രിപദ മോഹ സാധ്യതകൾ ഇല്ലാതാക്കിയെന്നാണ് പല ശിവസേന എം.എൽ.എമാരുടെയും പരാതി. എന്നാൽ, എല്ലാവരുടെയും വിഷമം ഷിൻഡെയ്ക്ക് അറിയാമെന്ന് സേന എം.പി ഗജാനൻ കീർത്തികർ യോഗത്തിന് ശേഷം പറഞ്ഞു. അജിത് പവാറിന്റെ നേതൃത്വത്തിലെ വിഭാഗംകൂടി ചേരുന്നത് സഖ്യ സർക്കാറിന്റെ പ്രവർത്തനത്തെ ബാധിക്കില്ലെന്ന് ഷിൻഡെ പറഞ്ഞതായി മറ്റൊരു ശിവസേന നേതാവ് പ്രതികരിച്ചു.
എൻ.സി.പിയോട് ബി.ജെ.പി കാട്ടുന്ന പ്രീണന നിലപാടിൽ ശിവസേന ഏക്നാഥ് ഷിൻഡെ വിഭാഗത്തിന് അതൃപ്തിയുള്ളതായി റിപ്പോർട്ടുണ്ടായിരുന്നു. എൻ.സി.പി വിമതർക്ക് ശക്തിതെളിയിക്കാൻ സാധിച്ചാൽ ബി.ജെ.പിക്ക് തങ്ങളെ വേണ്ടാതെയാകും എന്ന ഭീതി ഷിൻഡെ വിഭാഗക്കാർക്കുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.