സംസ്കരിക്കാൻ ഇടമില്ല: ഭാര്യയുടെ മൃതദേഹവുമായി വയോധികൻ സൈക്കിളിൽ ചുറ്റിത്തിരിഞ്ഞു; നരകസമാനമായി യു.പി
text_fieldsകോവിഡ് കാലത്ത് ദുരിതമൊടുങ്ങാതെ യു.പി. ഇത്തവണ ജോൻപുരിൽ നിന്നാണ് ഹൃദയഭേദകമായ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സംസ്കരിക്കാൻ ഇടം ലഭിക്കാതെ ഭാര്യയുടെ മൃതദേഹവുമായി വയോധികൻ മണിക്കൂറുകളാണ് തെരുവിൽ അലഞ്ഞത്. വാഹനം ഇല്ലാത്തതിനാൽ സ്വന്തം സൈക്കിളിലായിരുന്നു ശ്മശാനങ്ങളിൽ നിന്ന് ശ്മശാനങ്ങളിലേക്കുള്ള ഇദ്ദേഹത്തിന്‍റെ യാത്ര. മരിച്ച സ്ത്രീക്ക് കോവിഡ് ഉണ്ടെന്ന സംശയത്തെതുടർന്ന് മിക്കയിടത്തും പ്രദേശവാസികൾ മൃതദേഹം സംസ്കരിക്കാൻ അനുവദിച്ചില്ല.
വയോധികന്‍റെ യാത്രയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. വയോധികൻ, മൃതദേഹം വഹിച്ചുള്ള സൈക്കിൾ ഉരുട്ടിക്കൊണ്ട് പൊകുന്നതിേന്റയും ഇടക്ക് വിശ്രമിക്കാനായി റോഡരികിൽ ഇരിക്കുന്നതിേന്റയും ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. മരിച്ച സ്ത്രീക്ക് കോവിഡ് ഉണ്ടോ എന്ന കാര്യം ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചില്ലെന്ന് പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രോഗം ഭയന്ന് ആരും വയോധകനെ സഹായിക്കാൻപോലും രംഗത്തുവന്നിരുന്നില്ല. പിന്നീട് വിവരം അറിയിച്ചതിനെ തുടർന്ന് പൊലീെസത്തിയാണ് അന്ത്യകർമങ്ങൾക്കുള്ള ഏർപ്പാട് ചെയ്തത്. തുടർന്ന് രാംഘട്ടിൽ യുവതിയുടെ അന്ത്യകർമങ്ങൾ നടത്തി.
ജോൻപുർ, കോട്‌വാലി അംബർപൂർ നിവാസിയായ തിലക്ധാരി സിങ്ങിനാണ് ദുരിതാനുഭവമുണ്ടായത്. ഇദ്ദേഹത്തിന്‍റെ 50 കാരിയായ ഭാര്യ രാജ്കുമാരി വളരെക്കാലമായി രോഗബാധിതനായിരുന്നു. തിങ്കളാഴ്ച ഉമാനാഥ് സിങ് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചശേഷം അവരുടെ നില വഷളാവുകയും മരിക്കുകയുമായിരുന്നു. എന്നാൽ കോവിഡ് ബാധിച്ചാണ് ഇവർ മരിച്ചതെന്ന് പ്രചരിച്ചതിനെ തുടർന്ന് സംസ്കാരത്തിന് സഹകരിക്കാൻ ആരും മുന്നോട്ട് വന്നിരുന്നില്ല. അഴുകാൻ തുടങ്ങിയപ്പോഴാണ് രാംധാരിസിങ് മൃതദേഹം സൈക്കിളിൽവച്ച് ശ്മശാനം അന്വേഷിച്ചിറങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.