തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന് ചില അധികാരങ്ങൾ നൽകണം: സുപ്രീംകോടതി
text_fieldsന്യൂഡൽഹി: തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന് ചില അധികാരങ്ങൾ നൽകണമെന്നും എന്നാൽ മാത്രമേ സർക്കാരിന് പ്രവർത്തിക്കാൻ കഴിയുകയുള്ളുവെന്നും സുപ്രീംകോടതി. കേന്ദ്ര സർക്കാരും അരവിന്ദ് കെജരിവാളും തമ്മിലുള്ള കേസ് പരിഗണക്കവെയാണ് സുപ്രീംകോടതി പരാമർശം. കേസ് ജനുവരി 18ന് കോടതി വീണ്ടും പരിഗണിക്കും.
2015ലാണ് ഡൽഹിയിൽ അരവിന്ദ് കെജരിവാളിെൻറ നേതൃത്വത്തിൽ ആം ആദ്മി സർക്കാർ അധികാരത്തിലെത്തിയത്. എന്നാൽ പിന്നീട് കേന്ദ്ര സർക്കാർ നോമിനിയായ ലെഫ്റ്റനെൻറ് ഗവർണറും ഡൽഹി സർക്കാരും തമ്മിൽ പ്രശ്നങ്ങളുടലെടുക്കുകയായിരുന്നു. സർക്കാർ തീരുമാനങ്ങളെടുക്കുന്നതിന് മുമ്പ് ലെഫ്റ്റനെൻറ് ഗവർണറുടെ അനുമതി വാങ്ങണമായിരുന്നു. ഇതാണ് കെജരിവാളിനെ ചൊടിപ്പിച്ചത്. ഉദ്യോഗസ്ഥരുടെ നിയമനങ്ങളിലടക്കം ഇത്തരത്തിൽ സർക്കാരും ഗവർണറും തമ്മിൽ ഏറ്റുമുട്ടി. ഗവർണറെ മുൻ നിർത്തി പ്രധാനമന്ത്രി ഡൽഹി ഭരണത്തെ നിയന്ത്രിക്കുകയാണെന്നാണ് കെജരിവാളിെൻറ ആരോപണം.
എന്നാൽ ഡൽഹിക്ക് പൂർണ സംസ്ഥാന പദവി ഇല്ലാത്തതിനാൽ പല തീരുമാനങ്ങൾക്കും ഗവർണറുടെ അനുമതി വാങ്ങേണ്ടി വരുമെന്നാണ് കേന്ദ്ര സർക്കാരിെൻറയും ലെഫ്റ്റനെൻറ് ഗവർണറുടെയും നിലപാട്. തർക്കം സംബന്ധിച്ച് കേസിൽ ഡൽഹി ഹൈകോടതിയിൽ നിന്ന് ഡൽഹി സർക്കാറിന് പ്രതികുല വിധിയുണ്ടായിരുന്നു. ഇൗ വിധിക്കെതിരെയാണ് കെജരിവാൾ സുപ്രീംകോടതിയെ സമീപിച്ചത്.
ജൂലായിൽ കെജരിവാൾ യൂട്യൂബിൽ പോസ്റ്റ് ചെയ്ത വിഡിയോവിൽ കേന്ദ്ര സർക്കാരും നരേന്ദ്ര മോദിയും ലെഫ്റ്റനെൻറ് ഗവർണറെ ഉപയോഗിച്ച് ഡൽഹി ഭരണത്തെ നിയന്ത്രിക്കുകയാണെന്ന് ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.