തെരഞ്ഞെടുപ്പ്; ബംഗളൂരുവിൽ 48 മണിക്കൂർ മദ്യനിരോധനം
text_fieldsബംഗളൂരു: തെരഞ്ഞെടുപ്പ് നടക്കുന്നതിന്റെയും ഫലം പ്രഖ്യാപിക്കുന്നതിന്റെയും മുമ്പുള്ള 48 മണിക്കൂർ മദ്യവിൽപന നിരോധിച്ചതായി ബംഗളൂരു സിറ്റി പൊലീസ് കമീഷണർ ഉത്തരവിറക്കി.
ഏപ്രിൽ 24ന് വൈകീട്ട് 6 മണിമുതൽ 26ന് രാത്രി 12 മണിവരെയും ജൂൺ 3ന് രാത്രി 12 മണിമുതൽ 5ന് രാത്രി പന്ത്രണ്ട് മണിവരെയുമാണ് നിരോധനം. ഈ ദിവസങ്ങളിലെ ആൽക്കഹോളടങ്ങിയ എല്ലാ ഉൽപന്നങ്ങളുടെയും സൂക്ഷിക്കലും വിൽപനയും ഉപയോഗവും നിരോധിച്ചിട്ടുണ്ട്.
വൈൻ സ്റ്റോറുകൾ, ബാറുകൾ, ഹോട്ടലുകൾ, റസ്റ്റാറന്റുകൾ, പബ്ബുകൾ, ക്ലബുകൾ, മറ്റു സ്വകാര്യ സ്ഥലങ്ങൾ എന്നിവക്കെല്ലാം നിരോധനം ബാധകമാണ്. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശനമായ നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.