Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതെരഞ്ഞെടുപ്പ്​:...

തെരഞ്ഞെടുപ്പ്​: സംസ്ഥാനങ്ങളിൽ ആദ്യ ഡോസ്​ വാക്​സിൻ വോ​ട്ടെടുപ്പിനു മുമ്പ്​

text_fields
bookmark_border
WHO welcomes first emergency use authorization to COVID 19 vaccine in India
cancel

ന്യൂഡൽഹി: യു.പി, പഞ്ചാബ്​ തുടങ്ങിയ അടുത്ത വർഷം നിയമസഭ തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ വോ​ട്ടെടുപ്പിനു മുമ്പ്​ എല്ലാ സമ്മതിദായകർക്കും ആദ്യഡോസ്​ കോവിഡ്​ വാക്​സിൻ നൽകാനുള്ള ആലോചനയിൽ കേന്ദ്ര സർക്കാർ. യു.പിയിൽ 18 കഴിഞ്ഞവരിൽ പകുതിപ്പേർക്കും ആദ്യഡോസ്​ ഇതിനകം നൽകിയിട്ടുണ്ടെന്നാണ്​ സർക്കാർ കണക്ക്​.

ഒക്​ടോബർ രണ്ടാം വാരത്തിനുള്ളിൽ രാജ്യത്താകെ 100 കോടി പേർക്ക്​ വാക്​സിൻ നൽകാനാണ്​ ഉദ്ദേശം. ആദ്യ ഡോസ്​ വാക്​സിനെങ്കിലും 78 കോടി പേർക്ക്​ നൽകിക്കഴിഞ്ഞുവെന്നാണ്​ കണക്ക്​. 18 കഴിഞ്ഞ 20 ശതമാനം പേർക്കും രണ്ടു ഡോസ്​ വാക്​സിൻ ഇതിനകം നൽകി. ഒരു ഡോസെങ്കിലും കിട്ടിയവർ 62 ശതമാനം. ഉപയോഗിച്ച വാക്​സിനിൽ 87.8 ശതമാനവും സെറം ഇൻസ്​റ്റിറ്റ്യൂട്ട്​ നിർമിക്കുന്ന കോവിഷീൽഡാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19Covid Vaccine
News Summary - Election: Before the first dose vaccine vote in the states
Next Story