ട്വിറ്ററിൽ വർഗീയ പരാമർശം: കപിൽ മിശ്രക്കെതിരെ കേസെടുക്കാൻ നിർദേശം
text_fieldsന്യൂഡൽഹി: ഷഹീൻബാഗ് സമരത്തിനെതിരെ ട്വിറ്ററിലൂടെ മോശം പരാമർശം നടത്തിയ ബി.ജെ.പി നേതാവ് കപിൽ മിശ്രക്കെതിരെ കേ സെടുക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ നിർദേശം. ഡൽഹിയിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയായിരുന്നു കപിൽ മിശ്രയുടെ ട് വീറ്റ്.
നേരത്തെ കപിൽ മിശ്രയുടെ ട്വീറ്റ് ഒഴിവാക്കാൻ ട്വിറ്ററിനും കമീഷൻ നിർദേശം നൽകിയിരുന്നു. മതവികാരം വ്രണപ്പെടുത്തുന്നതാണ് ട്വീറ്റ് എന്ന് കണ്ടായിരുന്നു നടപടി. പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരം നടക്കുന്ന ഷഹീൻബാഗ് പാകിസ്താനിലേക്കുള്ള കവാടമാണെന്നായിരുന്നു കപിൽ മിശ്ര ട്വീറ്ററിൽ വിശേഷിപ്പിച്ചത്.
ഷഹീൻബാഗിലൂടെയാണ് പാകിസ്താൻ ഇന്ത്യയിലേക്ക് കടക്കുന്നത്. ഡൽഹിയിലെ പല മേഖലകളിലും മിനി പാകിസ്താൻ സൃഷ്ടിക്കുകയാണ്. പാകിസ്താൻ കലാപകാരികൾ റോഡുകൾ പിടിച്ചെടുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.