ഇലക്ഷൻ ബജറ്റ് -മൻമോഹൻ സിങ്
text_fieldsന്യൂഡൽഹി: കേന്ദ്ര സർക്കാറിെൻറ ഇടക്കാല ബജറ്റ് പൊതുതെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ളതാണെന്ന് മുൻപ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ ഡോ. മൻമോഹൻ സിങ്.
ഇടത്തരക്കാർക്കും ചെറുകിട കർഷകർക്കും ഗ്രാമീണർക്കും വാരിക്കോരി നൽകിക്കൊണ്ടാണ് കേന്ദ്രസർക്കാർ ബജറ്റ് അവതരിപ്പിച്ചത്. തെരഞ്ഞെടുപ്പിന് മുമ്പുള്ള മാസങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വലിയ പരീക്ഷണം നേരിടുന്നുവെന്നതിെൻറ തെളിവാണിതെന്നും മൻമോഹൻ സിങ് പറഞ്ഞു. കർഷകർക്കും ഇടത്തരക്കാർക്കുമുള്ള ആനുകൂല്യങ്ങൾ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ളത് മാത്രമാണെന്നും മൻമോഹൻ സിങ് ആരോപിച്ചു.
അതേസമയം, ജനങ്ങൾക്ക് വേണ്ടിയുള്ള ജനകീയ ബജറ്റാണിതെന്ന് കേന്ദ്രമന്ത്രി സുരേഷ് പ്രഭു പ്രതികരിച്ചു. വരാനിരിക്കുന്ന ബജറ്റിെൻറ ട്രെയ്ലറാണ് ഇടക്കാല ബജറ്റെന്ന് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം വ്യക്തമാക്കി.
ഇൗ ബജറ്റ് വോട്ട് ഒാൺ അക്കൗണ്ട് അല്ല മറിച്ച് വോട്ടിനു വേണ്ടിയുള്ള അക്കൗണ്ടാണെന്ന് കോൺഗ്രസ് നേതാവ് പി.ചിദംബരം വിമർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.