ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ തീയതി ഇന്ന് പ്രഖ്യാപിക്കും
text_fieldsന്യൂഡൽഹി: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിന്റെ തീയതി തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് പ്രഖ്യാപിക്കും. ഉച്ചക്ക് 12 മണിക്ക് നടത്തുന്ന വാർത്തസമ്മേളനത്തിലാവും പ്രഖ്യാപനമുണ്ടാവുക. നേരത്തെ ഹിമാചൽപ്രദേശ് തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനൊപ്പം ഗുജറാത്തിന്റേതും അറിയിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
എന്നാൽ, തീയതി പിന്നീടേ ഉണ്ടാകൂ എന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. മാതൃക പെരുമാറ്റചട്ടം ദീർഘനാൾ ബാധകമാകുന്നത് ഒഴിവാക്കാനാണ് നടപടിയെന്ന് കമ്മീഷൻ വിശദീകരിച്ചിരുന്നു. സംസ്ഥാനത്ത് ഡിസംബറിൽ തന്നെ വോട്ടെടുപ്പ് നടന്നേക്കുമെന്ന സൂചനകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഹിമാചലിന്റേയും ഗുജറാത്തിന്റേയും വോട്ടെണ്ണൽ ഒരുമിച്ച് നടക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
നവംബർ ഒന്നിന് തെരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടാവുമെന്നായിരുന്നു ആദ്യം പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, തൂക്കുപാലം അപകടത്തിന്റെ പശ്ചാത്തലത്തിൽ കമ്മീഷൻ ഇത് രണ്ട് ദിവസം കൂടി വൈകിപ്പിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തെ തുടർന്ന് പെരുമാറ്റച്ചട്ടം നിലവിൽ വന്നാൽ അത് രക്ഷാപ്രവർത്തനത്തെ ബാധിക്കുമെന്ന ആശങ്കയെ തുടർന്നായിരുന്നു ഇത്. ഗുജറാത്തിൽ ഇക്കുറി ത്രികോണ മത്സരമാണ് നടക്കുന്നത്. കോൺഗ്രസിനും ബി.ജെ.പിക്കും പുറമേ ആം ആദ്മി പാർട്ടിയും ശക്തമായി മത്സരരംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.