തെരഞ്ഞെടുപ്പ് കമീഷെൻറ സ്വാതന്ത്ര്യം തിരിച്ചുപിടിക്കണമെന്ന് മുൻ കമീഷണർമാർ
text_fieldsന്യൂഡൽഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷെൻറ സ്വാതന്ത്ര്യം തിരിച്ചുപിടിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർമാർ ആവശ്യപ്പെട്ടു.
മുൻ െതരഞ്ഞെടുപ്പ് കമീഷണർമാർ പെങ്കടുത്ത യോഗത്തിലാണ് ഇതു സംബന്ധിച്ച ആവശ്യമുയർന്നത്. കമീഷെൻറ പ്രതിച്ഛായയുമായി ബന്ധപ്പെട്ട് ഇൗയിടെ ഉയർന്നുകൊണ്ടിരിക്കുന്ന ചോദ്യങ്ങളാണ് മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർമാരായ എം.എസ്. ഗിൽ, ടി.എസ്. കൃഷ്ണമൂർത്തി, ബി.ബി. ടണ്ഡൺ, എസ്.വൈ. ഖുറൈശി, വി.എസ്. സമ്പത്ത്, എച്ച്.എസ്. ബ്രഹ്മ, നസീം സെയ്ദി, മുൻ തെരഞ്ഞെടുപ്പ് കമീഷണർ ജി.വി.ജി. കൃഷ്ണമൂർത്തി എന്നിവർ പെങ്കടുത്ത യോഗം ചർച്ച ചെയ്തത്. ഇത്തരമൊരു സാഹചര്യം ഉണ്ടാകുന്നതെന്നതിെൻറ അടിസ്ഥാന കാരണം കണ്ടെത്തി വിഷയം കൈകാര്യം ചെയ്യണമെന്ന് മുൻ കമീഷണർമാർ ആവശ്യപ്പെട്ടു.
കമീഷനെക്കുറിച്ച് ഉയരുന്ന ചോദ്യങ്ങൾ നിയമപരമായി നിലനിൽക്കുന്നതാണോ എന്നതല്ല, അത്തരം സാഹചര്യം ഇല്ലാതാക്കാൻ എന്താണ് ചെയ്യേണ്ടെതന്നതാണ് വിഷയെമന്ന് എസ്.വൈ. ഖുറൈശി പറഞ്ഞു. നരേന്ദ്ര മോദിയുടെ വിശ്വസ്തനായ അചൽ കുമാർ ജ്യോതി മുഖ്യതെരഞ്ഞെടുപ്പ് കമീഷണറായ ശേഷം കമീഷെൻറ വിശ്വാസ്യതയെ ബാധിക്കുന്ന നിരവധി വിവാദങ്ങൾ ഉയർന്നുവന്നിരുന്നു.
അദ്ദേഹം വിരമിച്ച ശേഷവും കാര്യങ്ങൾക്ക് മാറ്റമുണ്ടായില്ല. ഡൽഹിയിലെ 20 ആം ആദ്മി പാർട്ടി എം.എൽ.എമാരെ അയോഗ്യരാക്കിയ തെരഞ്ഞെടുപ്പ് കമീഷൻ അതേ മാനദണ്ഡം മറ്റു സംസ്ഥാനങ്ങളിലെ ബി.ജെ.പി എം.എൽ.എമാർക്കെതിരെ പ്രയോഗിക്കാത്തത് ചോദ്യം ചെയ്യപ്പെട്ടിരുന്നു. കോടതി ആപ് എം.എൽ.എമാരുടെ അയോഗ്യത റദ്ദാക്കിയത് കമീഷന് കനത്ത തിരിച്ചടിയാകുകയും ചെയ്തു. ഏറ്റവുമൊടുവിൽ കർണാടക തെരഞ്ഞെടുപ്പ് തീയതിയും ഫലപ്രഖ്യാപന തീയതിയും കമീഷൻ പ്രഖ്യാപിക്കും മുമ്പ് ബി.ജെ.പി വക്താവ് പ്രഖ്യാപിച്ചതും വിവാദമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.