പ്രവാസി വോട്ട്: വ്യാജ വാർത്തക്കെതിരെ കമീഷൻ ഡൽഹി പൊലീസിൽ പരാതി നൽകി
text_fieldsന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രവാസികൾക്ക് ഒാൺലൈനായി വോട്ടുചെയ്യാമെന്ന ് വ്യാജ വാർത്ത സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചവർക്കെതിരെ കേന്ദ്ര തെരഞ്ഞെടുപ ്പ് കമീഷൻ ഡൽഹി പൊലീസിൽ പരാതിനൽകി. കമീഷെൻറ ലോഗോ അടക്കം ഉപയോഗിച്ചാണ് വ്യാജ വാർത്ത പ്രചരിപ്പിച്ചതെന്ന് പരാതിയിൽ ബോധിപ്പിച്ചു.
നിലവിൽ രാജ്യത്തുള്ളവർ ഒാൺലൈനിലൂടെ വോട്ടർ രജിസ്േട്രഷന് മാത്രമാണ് അവസരമുള്ളതെന്നും വോട്ടുചെയ്യാൻ അവസരമില്ലെന്നും കമീഷൻ വ്യക്തമാക്കി.
അതേസമയം, രാജ്യത്തിന് പുറത്തുള്ള പ്രവാസികൾക്ക് വോട്ടുചെയ്യണമെങ്കിൽ ഇന്ത്യയിൽ തങ്ങളുടെ മണ്ഡലത്തിൽ ഒറിജിനൽ പാസ്പോർട്ടുമായി വരണമെന്ന് കമീഷൻ കൂട്ടിച്ചേർത്തു. വിദേശമന്ത്രാലയത്തിെൻറ കണക്കുപ്രകാരം വിവിധ രാജ്യങ്ങളിലായി 3.1 കോടി പ്രവാസി വോട്ടർമാരുണ്ട്. മറിച്ച് ഒാൺലൈൻ വഴി വോട്ടുചെയ്യാൻ കഴിണമെങ്കിൽ അത് ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യേണ്ടതുണ്ട്.
ഇതുവരെ അത്തരമൊരു നിയമഭേദഗതി കൊണ്ടുവന്നിട്ടില്ല. ജനങ്ങളെ കബളിപ്പിക്കുന്ന ഇൗ വ്യാജ വാർത്ത ജനപ്രാതിനിധ്യ നിയമത്തിലെ 505ാം വകുപ്പുപ്രകാരം കുറ്റകരമാണ്. അതിനാൽ വാർത്ത പ്രചരിപ്പിച്ചവരെ കണ്ടെത്തി നടപടിയെടുക്കണമെന്ന് കമീഷൻ പരാതിയിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.