തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം വൈകീട്ട് അഞ്ചിന്
text_fieldsന്യൂഡൽഹി: 2019 ലോക്സഭ തെരഞ്ഞെടുപ്പിെൻറ തീയതികൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ ഇന്ന് പ്രഖ്യാപിച്ചേക്കും. വൈകീട്ട് അഞ്ച് മണിക്ക് തെരഞ്ഞെടുപ്പ് കമീഷൻ വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. ഇൗ വാർത്താ സമ്മേളനത്തിൽ മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ തീയതികൾ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്.
സിക്കിം, ഒഡീഷ, ആന്ധ്രപ്രദേശ്, അരുൺചാൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പും കമീഷൻ പ്രഖ്യാപിച്ചേക്കും. എന്നാൽ, ജമ്മുകശ്മീരിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല. സുരക്ഷാ പ്രശ്നങ്ങൾ മുൻനിർത്തിയാവും കശ്മീരിലെ തെരഞ്ഞെടുപ്പിെൻറ കാര്യത്തിൽ അന്തിമ തീരുമാനം സ്വീകരിക്കുക.
നേരത്തെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകുന്നതിനെതിരെ പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പുതിയ പദ്ധതികൾ പ്രഖ്യാപിക്കാനാണ് തെരഞ്ഞെടുപ്പ് വൈകിപ്പിക്കുന്നതെന്നായിരുന്നു പ്രധാന ആക്ഷേപം. കഴിഞ്ഞ ഒരു മാസത്തിനിടെ 157 പദ്ധതികളാണ് മോദി ഉദ്ഘാടനം ചെയ്തത്. ഇതിനായി 28 യാത്രകളും നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.