അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു: വോെട്ടണ്ണൽ ഡിസംബർ 11ന്
text_fieldsന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ പ്രഖ്യാപിച്ചു. രാജസ്ഥാൻ , മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മിസോറാം, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതിയാണ് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഒ.പി. റാവത്ത് പ്രഖ്യാപിച്ചത്. ഇൗ സംസ്ഥാനങ്ങളിൽ ഇന്നുമുതൽ പെരുമാറ്റചട്ടം നിലവിൽ വരും.
ഛത്തീസ്ഗഡിൽ രണ്ടു ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. മറ്റ് നാല് സംസ്ഥാനങ്ങളിൽ ഒറ്റഘട്ടമായി വോെട്ടടുപ്പ് നടക്കും.
ഛത്തീസ്ഗഡിൽ ഒന്നാംഘട്ട വോെട്ടടുപ്പ് നവംബർ 12നും രണ്ടാംഘട്ടം നവംബർ 20നും നടക്കും. മാവോയിസ്റ്റ് ഭീഷണിയുള്ള 18 മണ്ഡലങ്ങളിൽ ഒന്നാംഘട്ടത്തിലും രണ്ടാംഘട്ടത്തിൽ ബാക്കി 72 സീറ്റുകളിലും വോെട്ടടുപ്പ് നടക്കും.
മധ്യപ്രദേശിലും മിസോറാമിലും നവംബർ 28നാണ് വോെട്ടടുപ്പ് . രാജസ്ഥാനിലും തെലങ്കാനയിലും ഡിസംബർ ഏഴിന് തെരഞ്ഞെടുപ്പ് നടക്കും.
അഞ്ച് സംസ്ഥാനങ്ങളിലെയും വോെട്ടണ്ണൽ ഡിസംബർ 11നാണ്.
മധ്യപ്രദേശിലെ 230 അംഗ നിയമസഭയുടെ കാലാവധി 2019 ജനുവരി ഏഴിനും രാജസ്ഥാനിലെ 200 അംഗ നിയമസഭയുടെ കാലാവധി ജനുവരി 20നും അവസാനിക്കും.
മിസോറാമിലെ 50 അംഗ നിയമസഭയുടെ കാലാവധി ഡിസംബർ 15നും ഛത്തീസ്ഗഡിൽ 90 അംഗ നിയമസഭയുടെ കാലാവധി 2019 ജനുവരി അഞ്ചിനും പൂർത്തിയാകും.
മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ ബി.ജെ.പിയാണ് അധികാരത്തിലുള്ളത്. 2008 മുതൽ കോൺഗ്രസ് ആണ് മിസോറാം ഭരിക്കുന്നത്.
തെലങ്കാനയിലെ 119 അംഗ നിയമസഭ കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് പിരിച്ചുവിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.