രാഷ്ട്രപതി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; വോട്ടെടുപ്പ് ജൂലൈ 18ന്, വോട്ടെണ്ണൽ 21ന്
text_fieldsന്യൂഡൽഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള തീയതി കേന്ദ്ര തെരഞ്ഞടുപ്പ് കമീഷൻ പ്രഖ്യാപിച്ചു. വോട്ടെടുപ്പ് ജൂലൈ18ന് നടക്കുമെന്ന് മുഖ്യ തെരെഞ്ഞെടുപ്പു കമീഷണർ രാജീവ് കുമാർ അറിയിച്ചു. വോട്ടെണ്ണൽ ജൂലൈ 21ന് ഡൽഹിയിൽ നടക്കും. രാജ്യസഭ സെക്രട്ടറി ജനറൽ ആയിരിക്കും വരണാധികാരി. ആകെ വോട്ട് മൂല്യം 10,86431 ആണ്. എം.എൽ.എമാരുടെ വോട്ട് മൂല്യം 5,43231 ഉം എം.പിമാരുടെ വോട്ട് മൂല്യം 5,43200ഉം ആണ്.
നിലവിലെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്‍റെ കാലാവധി ജൂലൈ 24നാണ് കഴിയുന്നത്. ഭരണഘടന അനുഛേദം 62 പ്രകാരം നിലവിലെ രാഷ്ട്രപതിയുടെ കാലാവധി തീരുന്നതിന് മുൻപായി അടുത്ത രാഷ്ട്രപതിക്കായുള്ള തെരഞ്ഞെടുപ്പ് നടത്തണം.
പാർലമെന്‍റ് ഇരുസഭകളിലേയും സംസ്ഥാന നിയമസഭകളിലേയും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ഉൾപ്പെടുന്ന ഇലക്ടറൽ കോളജ് ആണ് രാഷ്ട്രപതിയെ തെരഞ്ഞെടുക്കുക.
കേന്ദ്രഭരണപ്രദേശമായ ഡൽഹിയിലേയും പോണ്ടിച്ചേരിയിലേയും അംഗങ്ങളും തെരഞ്ഞെടുപ്പിന്‍റെ ഭാഗമാവും. എന്നാൽ, രാജ്യസഭയിലേയും ലോക്സഭയിലേയും നിയമസഭകളിലേയും നാമനിർദേശം ചെയ്യപ്പെട്ട അംഗങ്ങൾക്ക് തെരഞ്ഞെടുപ്പിൽ പങ്കെടുക്കാനാവില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.