കള്ളപ്പണം വെളുപ്പിക്കൽ: കടലാസ് പാർട്ടികൾക്കെതിരെ അേന്വഷണം വേണമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ
text_fieldsന്യൂഡൽഹി: രേഖകളിൽ മാത്രമുള്ളതും പ്രവർത്തനമില്ലാത്തതുമായ 200 രാഷ്ട്രീയ പാർട്ടികൾക്കെതിരെ തെരഞ്ഞെടുപ്പ് കമീഷൻ നടപടിക്കൊരുങ്ങുന്നു. ഇൗ പാർട്ടികളുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷൻ ആദായ നികുതി വകുപ്പിന് കത്തുനൽകും. രേഖകളിൽ മാത്രമുള്ള രാഷ്ട്രീയ പാർട്ടികൾ സംഭാവനകൾ സ്വീകരിച്ച് കള്ളപ്പണം വെളുപ്പിക്കാൻ സഹായിക്കുകയാണെന്ന് തെരഞ്ഞെടുപ്പ് കമീഷൻ സംശയിക്കുന്നു.
2005 മുതല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത പാർട്ടികളെ രേഖകളിൽ നിന്ന് നീക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ നടപടി തുടങ്ങിയിരുന്നു. ഇത്തരത്തിലുള്ള 200 പട്ടികളുടെ പട്ടിക ആദ്യഘട്ടത്തില്‍ കമീഷന്‍ കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡിന് കൈമാറും. കള്ളപ്പണം വെളുപ്പിക്കുന്നതായി ബോധ്യപ്പെട്ടാൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം 2015-16 സാമ്പത്തിക വര്‍ഷം വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ച സംഭാവനകളുടെ പട്ടിക പുറത്തു വന്നു. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയാണ് ആണ് പട്ടികയില്‍ ഒന്നാമത്. മൊത്തം 102 കോടി രൂപയാണ് പാർട്ടികൾക്ക് ലഭിച്ചത്. 613 പേരിൽനിന്ന് 76 കോടി രൂപ ബി.ജെ.പിക്ക് ലഭിച്ചു.
രാഷ്ട്രീയ പാര്‍ട്ടികളുടെ രണ്ടായിരം രൂപക്കു മുകളിലുള്ള അജ്ഞാത ഉറവിടങ്ങളില്‍ നിന്നുള്ള സംഭാവനകള്‍ നിരോധിക്കണമെന്ന് കേന്ദ്രത്തോട് ശുപാര്‍ശ ചെയ്തതിനു പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമീഷെൻറ തുടര്‍നടപടികള്‍. രേഖകളിൽ നിന്ന് നീക്കുമെങ്കിലും പാർട്ടികളുടെ രജിസ്ട്രേഷൻ റദ്ദാക്കാൻ തെരഞ്ഞെടുപ്പ് കമീഷന് അധികാരമില്ല. രജിസ്ട്രേഷന്‍ ഉള്ളതുകൊണ്ട് രേഖകളിൽ മാത്രമുള്ള പാർട്ടികൾക്കും ആദായ നികുതി ഇളവ് ലഭിക്കും. ദേശീയ,സംസ്ഥാന പാര്‍ട്ടികള്‍ക്കു പുറമെ രാജ്യത്ത് രജിസ്റ്റർ ചെയ്ത 1786 പാര്‍ട്ടികളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.