Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jan 2017 12:31 AM GMT Updated On
date_range 18 Oct 2017 9:09 AM GMTതെരഞ്ഞെടുപ്പ് പരസ്യം: രാഷ്ട്രപതിയുടെയും ഉപരാഷ്ട്രപതിയുടെയും ചിത്രം ഉപയോഗിക്കരുതെന്ന്
text_fieldsbookmark_border
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പരസ്യങ്ങളില്‍ രാഷ്ട്രപതിയുടെയും ഉപരാഷ്ട്രപതിയുടെയും ചിത്രങ്ങള്‍ ഉപയോഗിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍. പഞ്ചാബ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കോണ്‍ഗ്രസ് പ്രസിഡന്‍റ് പ്രണബ് മുഖര്‍ജിയുടെ ചിത്രങ്ങളുപയോഗിച്ച പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് കമീഷന്‍ ഇക്കാര്യമറിയിച്ചത്.
പഞ്ചാബിലെ ലുധിയാന കോണ്‍ഗ്രസ് യൂനിറ്റ് തെരഞ്ഞെടുപ്പ് കാമ്പയിനോടനുബന്ധിച്ച് പ്രസിഡന്‍റ് പ്രണബ് മുഖര്‍ജിയുടെ പേരും ചിത്രവും ഉപയോഗിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പെട്ടാണ് കമീഷന്‍െറ നിര്‍ദേശം. മതം, ജാതി എന്നിവയുപയോഗിച്ച് വോട്ട് അഭ്യര്‍ഥിക്കുന്നത് ഒഴിവാക്കണമെന്നും ഇത് നിയമവിരുദ്ധമാണെന്നും സുപ്രീംകോടതി വിധി ഓര്‍മിപ്പിച്ച് കമീഷന്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story