Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപെരുമാറ്റച്ചട്ട ലംഘനം:...

പെരുമാറ്റച്ചട്ട ലംഘനം: എ.ഐ.എ.ഡി.എം.കെയുടെ പരസ്യങ്ങൾ തെരഞ്ഞെടുപ്പ്​ കമീഷൻ റദ്ദാക്കി

text_fields
bookmark_border
palaniswamy.
cancel

ചെന്നൈ: എ.ഐ.ഡി.എം.കെയുടെ മൂന്ന് ലോക്​സഭാ തെരഞ്ഞെടുപ്പ്​​ പ്രചരണ പരസ്യങ്ങൾ തെരഞ്ഞെടുപ്പ്​ കമീഷൻ റദ്ദാക്കി. പെ രുമാറ്റച്ചട്ട ലംഘനം കണ്ടെത്തിയതിനെ തുടർന്നാണ്​​ നടപടി​. പരസ്യങ്ങളിൽ വ്യാജ അഴിമതി ആരോപണങ്ങൾ ഉന്നയിക്കുന്നു എന്നാരോപിച്ച്​ ഡി.എം.കെയാണ്​ കമീഷനെ സമീപിച്ചത്​.

പരസ്യങ്ങളിൽ ഉന്നയിച്ചിരിക്കുന്നത്​ തെളിയിക്കാനാകാത്ത ആരോപണങ്ങളാണെന്ന്​ കാട്ടിയാണ്​​ തെരഞ്ഞെടുപ്പ്​ കമീഷൻ പരസ്യങ്ങൾ വിലക്കിയത്​​​. ഭൂമി കയ്യേറ്റവും ശ്രീലങ്കയിൽ തമിഴ്​ ഗോത്ര വംശജരെ കൊന്നൊടിക്കിയ സംഭവവുമൊക്കെ ഡി.എം.കെക്കെതിരായ പരസ്യങ്ങളിൽ എ.​െഎ.എ.ഡി.എം.കെ ഉൾകൊള്ളിച്ചിട്ടുണ്ട്​.

പരസ്യം പ്രദർശിപ്പിക്കുന്നത്​ നിർത്താൻ തമിഴ്​നാട്​ ചീഫ്​ ഇലക്​ടറൽ ഓഫീസർ സത്യബ്രത സാഹൂ ടി.വി ചാനലുകൾക്കും പത്രങ്ങൾക്കും നിർദേശം നൽകി​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aiadmkdmkmk stalinEdappadi K Palaniswami
News Summary - Election Commission bans 3 AIADMK poll advertisements-india news
Next Story