Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസുമലതയുടെയും...

സുമലതയുടെയും നിഖിലി​െൻറയും സിനിമകൾ ദൂരദർശനിൽ പ്രദർശിപ്പിക്കരുത്​ -തെരഞ്ഞെടുപ്പ്​ കമീഷൻ

text_fields
bookmark_border
Sumalatha-and-Nikhil
cancel

ബംഗളൂരു: സിനിമാതാരങ്ങള​ുടെ പോരാട്ടം നടക്കാനിരിക്കുന്ന കർണാടകയിലെ മാണ്ഡ്യ മണ്ഡലത്തിൽ സ്​ഥാനാർഥികളുടെ സിനി മകൾക്ക്​ നിരോധനം. കന്നട സിനിമാലോകത്ത്​ ഉദിച്ചുവരുന്ന നടൻ നിഖിൽ ഗൗഡയും മുതിർന്ന നടി സുമലതയുമാണ്​ കളത്തിലുള് ളത്​. കോൺഗ്രസ്​- ജെ.ഡി.എസ്​ സഖ്യ സ്​ഥാനാനാർഥിയാണ്​ നിഖിൽ ഗൗഡ. സുമലത സ്വതന്ത്ര സ്​ഥാനാർഥിയാണ്.

സ്​ഥാനാർഥികള ായതോടെ ഇവരുടെ സിനിമകൾ പ്രദർശിപ്പിക്കുന്നത്​ തെരഞ്ഞെടുപ്പ്​ കമ്മീഷൻ നിരോധിച്ചു. മണ്ഡലത്തിലെ വോ​ട്ടെടുപ്പ ്​ പൂർത്തിയാകും വരെ ദൂരദർശനിൽ സിനിമകൾ പ്രദർശിപ്പിക്കരുതെന്നാണ്​ റി​ട്ടേണിങ്​ ഓഫീസർ എൻ. മഞ്​ജുശ്രീ ഉത്തരവിട് ടിരിക്കുന്നത്​. അതേസമയം, സ്വകാര്യ ടി.വി ചാനലുകളിലു തിയറ്ററുകളിലും സിനിമ പ്രദർശിപ്പിക്കുന്നതിന്​ നിരോധനം ബാധകമല്ലെന്നും റി​ട്ടേണിങ്​ ഓഫീസർ അറിയിച്ചു. ഏപ്രിൽ 18നാണ്​ മാണ്ഡ്യയിൽ തെരഞ്ഞെടുപ്പ്​ നടക്കുന്നത്​.

മുൻ മന്ത്രിയും അന്തരിച്ച നടനുമായ അംബരീഷി​​​​െൻറ ഭാര്യയാണ്​ സുമലത. അംബരീഷിനോടുള്ള സ്​നേഹം ജനങ്ങൾ തനിക്കും പകർന്നു നൽകുമെന്നാണ്​ സുമതലയുടെ പ്രതീക്ഷ. സുമലതയെ​ ബി.​ജെ.പി പിന്തുണക്കുമെന്ന്​​ കരുതുന്നു​. കൂടാതെ മാണ്ഡ്യ സീറ്റ്​ ജെ.ഡി.എസിന്​ നൽകിയതിൽ പ്രതിഷേധമുള്ള നിരവധി കോൺഗ്രസ്​ നേതാക്കളും സുമലതക്ക്​ പരസ്യ പിന്തുണ നൽകിയിട്ടുണ്ട്​.

​ചക്രവാളം ചുവന്നപ്പോൾ, തൂവാനത്തുമ്പികൾ, ന്യൂഡൽഹി, നമ്പർ 20 മദ്രാസ്​ മെയിൽ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാള സിനിമക്കുപോലും​ സുപരിചിതയായ നടിയാണ്​ സുമലത. വളർന്നുവരുന്ന താരമായ നിഖിൽ ഗൗഡയുടെ ഇൗയിടെ റിലീസായ ‘സീതാരാമ കല്യാണ’ എന്ന ചിത്രം ഹിറ്റായിരുന്നു. അഭിമന്യുവായി നിഖിൽ വേഷമിടുന്ന ‘കുരുക്ഷേത്ര’ സിനിമ റിലീസിങ്ങിന്​ തെരഞ്ഞെടുപ്പ്​ കമ്മീഷ​​​​​െൻറ അനുമതിയും കാത്തിരിക്കുകയാണ്​.

മകനും നടനുമായ അഭിഷേക്​, സൂപ്പർ താരങ്ങളായ യാഷ്​, ദർശൻ തുടങ്ങിയവർ​ക്കൊപ്പമായിരുന്നു സുമലത തിങ്കളാഴ്​ച ബംഗളൂരുവിൽ സ്​ഥാനാർഥി പ്രഖ്യാപനത്തിനെത്തിയത്​. തെന്നിന്ത്യൻ സൂപ്പർ താരങ്ങളായ ചിരഞ്​ജീവി, കമൽഹാസൻ, രജനീകാന്ത്​ തുടങ്ങിയവർ സുമലതക്ക്​ പിന്തുണ അറിയിച്ചിട്ടുണ്ട്​. പ്രചാരണത്തിനും ഇൗ താരനിരയിറങ്ങുമെന്നാണ്​ വിവരം. കർഷക കേന്ദ്രമായ മാണ്ഡ്യ നേരത്തെയും സിനിമ താരങ്ങളുടെ പ്രിയപ്പെട്ട മണ്ഡലമായിരുന്നു.

ആദ്യം ജെ.ഡി-എസ്​ ടിക്കറ്റിലും പിന്നീട്​ രണ്ടു തവണ കോൺഗ്രസ്​ ടിക്കറ്റിലും അംബരീഷും ഒരു തവണ കോൺഗ്രസ്​ ടിക്കറ്റിൽ നടി രമ്യയും (ദിവ്യ സ്​പന്ദന) ഇവിടെ നിന്ന്​ ​ലോക്​സഭയിലേക്ക്​ വിജയിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sumalathamalayalam newsMandyaNikhil GowdaLok Sabha Electon 2019
News Summary - Election Commission Bans Movies Starring Sumalayha And Nikhil - India News
Next Story