Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബംഗാൾ...

ബംഗാൾ തെരഞ്ഞെടുപ്പിനിടെയുണ്ടായ വെടിവെപ്പ് ഗത്യന്തരമില്ലാതെയെന്ന്; ന്യായീകരിച്ച് കമ്മീഷൻ

text_fields
bookmark_border
ബംഗാൾ തെരഞ്ഞെടുപ്പിനിടെയുണ്ടായ വെടിവെപ്പ് ഗത്യന്തരമില്ലാതെയെന്ന്; ന്യായീകരിച്ച് കമ്മീഷൻ
cancel

കൊൽക്കത്ത: പശ്​ചിമ ബംഗാളിലെ കൂച്​ ബിഹാറിൽ നാലാംഘട്ട വോ​ട്ടെടുപ്പിനിടെ സി.ഐ.എസ്.എഫ് നടത്തിയ വെടിവെപ്പിൽ നാലു പേർ മരിച്ച സംഭവത്തിൽ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. ഗത്യന്തരമില്ലാതെ വെടിവെക്കുകയായിരുന്നെന്നാണ് കമ്മീഷൻ ന്യായീകരിക്കുന്നത്. ജനക്കൂട്ടം ആയുധം പിടിച്ചെടുക്കാൻ ശ്രമിച്ചപ്പോൾ വോട്ടർമാരുടെ ജീവൻ രക്ഷിക്കാൻ വേണ്ടിയാണ് സി.ഐ.എസ്.എഫ് വെടിവെച്ചതെന്ന് കമ്മീഷൻ പറയുന്നു.

എന്നാൽ, കൊ​ല്ല​ണ​മെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ജ​ന​ങ്ങ​ൾ​ക്കു​നേ​രെ നി​റ​യൊ​ഴി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന്​ തൃ​ണ​മൂ​ൽ പ്ര​വ​ർ​ത്ത​ക​രും നാ​ട്ടു​കാ​രും കു​റ്റ​പ്പെ​ടു​ത്തു​ന്നു. വെ​ടി​വെ​പ്പി​ന് വ​ഴി​വെ​ച്ച​ത്​ ജ​ന​ങ്ങ​ൾ​ക്കും കേ​ന്ദ്ര സേ​നാം​ഗ​ങ്ങ​ൾ​ക്കു​മി​ട​യി​ലെ തെ​റ്റി​ദ്ധാ​ര​ണ​യും ആ​ശ​യ​ക്കു​ഴ​പ്പ​വുമാണെന്ന് ആരോപണമുണ്ട്.

അ​ക്ര​മം ന​ട​ന്ന കൂ​ച്ച്​​ബി​ഹാ​റി​ലെ സി​താ​ൽ​കു​ച്ചി​യി​ൽ രാ​വി​ലെ ഒ​മ്പ​തേ മു​ക്കാ​ൽ വ​രെ വോ​ട്ടി​ങ്​ പ്ര​ക്രി​യ സ​മാ​ധാ​ന​പൂ​ർ​ണ​മാ​യി​രു​ന്നു. മ​ത​ബ്​​ഹം​ഗ​യി​ലെ 126ാം ന​മ്പ​ർ ബൂ​ത്തി​ന​ടു​ത്തു കൂ​ടെ പ്ര​ദേ​ശ​വാ​സി​ക​ളാ​യ മൂ​ന്ന്​​ സ്​​ത്രീ​ക​ൾ അ​സു​ഖ ബാ​ധി​ത​നാ​യ ഒ​രു ബാ​ല​നെ കൊ​ണ്ടു​പോ​കു​ന്ന​തോ​ടെ​യാ​ണ്​ സം​ഭ​വ​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​ത്. ഇ​വ​രെ ത​ട​ഞ്ഞു നി​ർ​ത്തി സി.​ഐ.​എ​സ്.​എ​ഫ്​ അം​ഗ​ങ്ങ​ൾ കാ​ര്യ​ങ്ങ​ൾ തി​ര​ക്കി. കു​ട്ടി​യെ പൊ​ലീ​സ്​ വാ​ഹ​ന​ത്തി​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കേ​ണ്ട​തു​ണ്ടോ എ​ന്നാ​ണ്​ ത​ങ്ങ​ൾ അ​ന്വേ​ഷി​ച്ച​തെ​ന്നാ​ണ്​ അ​വ​രു​ടെ അ​വ​കാ​ശ വാ​ദം. എ​ന്നാ​ൽ, ബാ​ല​നെ പൊ​ലീ​സ്​ മ​ർ​ദി​ച്ച​താ​യാ​ണ്​ നാ​ട്ടു​കാ​രി​ൽ ചി​ല​ർ തെ​റ്റി​ദ്ധ​രി​ച്ച​ത്.

ഇ​തോ​ടെ ആ​ളു​ക​ൾ പ്ര​ദേ​ശ​ത്ത്​ ത​ടി​ച്ചു​കൂ​ടു​ക​യും ഒ​ച്ച​വെ​ക്കു​ക​യും ചെ​യ്​​തു. ജ​ന​ക്കൂ​ട്ട​ത്തെ നി​യ​ന്ത്രി​ക്കാ​ൻ ആ​കാ​ശ​ത്തേ​ക്ക്​ വെ​ടി​വെ​ച്ചെ​ങ്കി​ലും അ​വ​ർ പി​രി​ഞ്ഞു​പോ​യി​ല്ലെ​ന്നും തു​ട​ർ​ന്ന്​ പ്രാ​ണ​ര​ക്ഷാ​ർ​ഥം വെ​ടി​വെ​ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​യി എ​ന്നും കേ​ന്ദ്ര​സേ​ന അ​വ​കാ​ശ​പ്പെ​ടു​ന്നു. 20നും 28​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​രാ​ണ്​ മ​രി​ച്ച നാ​ലു പേ​രും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Election CommissionWest BengalAssembly Election 2021
Next Story