തെരഞ്ഞെടുപ്പ് റാലികൾക്കുള്ള വിലക്ക് ജനുവരി 31 വരെ തുടരും
text_fieldsന്യൂഡൽഹി: തെരഞ്ഞെടുപ്പ് റാലികൾക്കുള്ള വിലക്ക് ജനുവരി 31 വരെ തുടരുമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു. തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലാണ് വിലക്ക്. രാജ്യത്തെ കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനം. നിയന്ത്രണങ്ങൾ പാലിക്കാത്ത പാർട്ടികൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു.
വീടുകൾ കയറിയുള്ള പ്രചാരണത്തിന് പരമാവധി അഞ്ച് പേരെ മാത്രമേ അനുവദിക്കുവെന്നും കമ്മീഷൻ അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കോവിഡ് മാനദണ്ഡം പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം ചീഫ് സെക്രട്ടറി അല്ലെങ്കിൽ ജില്ലാ മജിസ്ട്രേറ്റുമാർക്കാണെന്ന് കമ്മീഷൻ വ്യക്തമാക്കി. നേരത്തെ ജനുവരി 15ന് നടന്ന യോഗത്തിൽ റാലികൾക്കുള്ള നിയന്ത്രണം ജനുവരി 22 വരെ കമീഷൻ നീട്ടിയിരുന്നു.
അതേസമയം, ഇൻഡോർ യോഗങ്ങൾ നടത്താൻ ചില ഇളവുകൾ കമീഷൻ പ്രഖ്യാപിച്ചിട്ടുണ്ട്. 300 ആളുകളുമായി ഇൻഡോർ മീറ്റിങ്ങുകൾ നടത്താമെന്നാണ് കമീഷൻ ഉത്തരവ്. കേന്ദ്ര ആരോഗ്യമന്ത്രാലയവുമായും തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ ആരോഗ്യ വിദഗ്ധരുമായും കൂടിയാലോചന നടത്തിയതിന് ശേഷമാണ് കമീഷൻ നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.