തമിഴ്നാട്ടിൽ ബിരിയാണിക്കും വിലയിട്ടു, നക്ഷത്രമെണ്ണി പാർട്ടിക്കാർ
text_fieldsചെന്നൈ: തമിഴ്നാട്ടിൽ ബിരിയാണിയില്ലാതെ തെരഞ്ഞെടുപ്പ് പ്രചാരണമില്ല. മിക്കപ്പോഴും ബിരിയാണി പൊതികൾക്കൊപ്പം കുടിവെള്ളവും ചെറിയ മദ്യക്കുപ്പികളും വിതരണം ചെയ്യും. വർഷങ്ങളായി ഇതൊരു ശീലമാണ്. പൊടുന്നനെ ഇത് നിർത്താനാവില്ല. എന്നാൽ, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ബിരിയാണി പൊതികളും എണ്ണിത്തുടങ്ങിയതോടെയാണ് പാർട്ടിക്കാർ കുടുങ്ങിയത്.
തെരഞ്ഞെടുപ്പ് ചെലവ് 70 ലക്ഷത്തിൽ കൂടാൻ പാടില്ലെന്നാണ് കമീഷൻ ഉത്തരവ്. മാത്രമല്ല, വിവിധ ഭക്ഷ്യസാധനങ്ങളുടെ വിലനിലവാരവും പുറത്തുവിട്ടു. മട്ടൺ ബിരിയാണിക്ക് 200 രൂപയാണ് കമീഷൻ വിലയിട്ടത്. ചിക്കൻ ബിരിയാണി- 180, പ്രഭാതഭക്ഷണം- 100, കുപ്പിവെള്ളം- 20, സാരി- 200, ടീ ഷർട്ട്- 170 എന്നിങ്ങനെ 200ലധികം ഇനങ്ങൾക്കാണ് വിലയിട്ടത്. നക്ഷത്ര ഹോട്ടലുകളിലെ വിലയാണ് തെരഞ്ഞെടുപ്പ് കമീഷൻ നിശ്ചയിച്ചിരിക്കുന്നതെന്ന് പാർട്ടിക്കാർ പരാതിപ്പെടുന്നു.
ഇൗ കണക്കനുസരിച്ച് രണ്ട് പൊതുയോഗങ്ങൾ നടത്തുേമ്പാഴേക്ക് ചെലവ് പരിധി കടക്കുമെന്നാണ് ഇവർ പറയുന്നത്. തെരഞ്ഞെടുപ്പ് കമീഷൻ പിടിമുറുക്കിയതോടെ പ്രവർത്തകർക്ക് രഹസ്യമായി പണം നൽകുകയാണ് ചെയ്യുന്നത്. തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പ് ഫ്ലയിങ് സ്ക്വാഡ് 14 കോടിയിലധികം രൂപ പിടികൂടിയതായാണ് കണക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.