വോെട്ടടുപ്പിന് 48 മണിക്കൂർ മുമ്പ് രാഷ്ട്രീയ പരസ്യം നിർത്തണം
text_fieldsന്യൂഡൽഹി: തെരഞ്ഞെടുപ്പിൽ വോെട്ടടുപ്പ് ദിനത്തിന് 48 മണിക്കൂർ മുമ്പ് എല്ലാവിധ രാഷ്ട്രീയ പരസ്യങ്ങളും കാമ്പയിനുകളും നിരോധിക്കാൻ നടപടിയെടുക്കണമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ നിയമ മന്ത്രാലയത്തിന് നിർദേശം നൽകി. എല്ലാ ഡിജിറ്റൽ, പ്രിൻറ് ഇടങ്ങളിലും നിരോധനം ബാധകമാക്കണം. മുൻധാരണകളോടെയുള്ള വോെട്ടടുപ്പ് തടയാനാണ് നടപടി. ഇതിനായി ജനപ്രാതിനിധ്യ നിയമത്തിെൻറ 126ാം വകുപ്പ് ഭേദഗതി ചെയ്യേണ്ടി വരും.
സ്വതന്ത്രവും നീതിപൂർവകവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാൻ കമീഷൻ വിവിധ നടപടികൾ സ്വീകരിച്ചുവരുകയാണ്. ഇതിെൻറ ഭാഗമായി സംസ്ഥാന ഉദ്യോഗസ്ഥരെ മാനദണ്ഡങ്ങൾക്കനുസരിച്ച് സ്ഥലം മാറ്റണമെന്ന് ഇൗയിടെ നിർദേശിച്ചിരുന്നു. സ്വന്തം ജില്ലയിൽ ജോലി ചെയ്യുന്നവരെയും ഒരേ ജില്ലയിൽ മൂന്നുവർഷമായി തുടരുന്നവരെയും മാറ്റണമെന്നായിരുന്നു നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.