ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: കമീഷൻ സജ്ജം -സുശീൽ ചന്ദ്ര
text_fieldsന്യൂഡൽഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം നടപ്പാക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ സജ്ജമാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ സുശീൽ ചന്ദ്ര. എന്നാൽ, ഇതിന് ഭരണഘടനയിൽ മാറ്റം വരുത്തണം. അത് പാർലമെന്റാണ് തീരുമാനിക്കേണ്ടത്. രാജ്യം മുഴുവൻ ഒറ്റത്തവണയായി തെരഞ്ഞെടുപ്പ് നടത്താൻ കമീഷൻ പൂർണ സജ്ജമാണെന്ന് അദ്ദേഹം പറഞ്ഞു.
ഭരണഘടന മാറ്റങ്ങള്‍ ആവശ്യമുള്ള വിഷയമായതിനാല്‍ പാര്‍ലമെന്റാണ് തീരുമാനമെടുക്കേണ്ടത്. ഭരണഘടനപ്രകാരം എല്ലാ തെരഞ്ഞെടുപ്പുകളും ഒരുമിച്ചാണ് നടത്തേണ്ടത്. സ്വാതന്ത്ര്യലബ്ധിക്ക് ശേഷമുള്ള പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകള്‍ അത്തരത്തിലാണ് നടന്നത്. മൂന്ന് തെരഞ്ഞെടുപ്പുകള്‍ ഇങ്ങനെ നടന്നു. അതിന് ശേഷം സംസ്ഥാന നിയമസഭകളും പാര്‍ലമെന്റും കാലാവധിക്കുമുമ്പ് പിരിച്ചുവിടപ്പെട്ടു.
ഇതാണ് തെരഞ്ഞെടുപ്പ് ക്രമം തെറ്റാന്‍ കാരണമായത്. രാജ്യത്ത് തെരഞ്ഞെടുപ്പ് ഒരുമിച്ച് നടത്തുന്നതിനായി അഞ്ചുവര്‍ഷം തികയാത്ത നിയമസഭകള്‍ പിരിച്ചുവിടാന്‍ ഭരണഘടനാ പ്രകാരം സാധിക്കുമോ എന്ന് പരിശോധിക്കണം. അതല്ലെങ്കില്‍ പാര്‍ലമെന്റിന്റെ കാലാവധി നീട്ടേണ്ടി വരും. രണ്ട് തവണയായി പകുതി വീതം സംസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പ് ഒരുമിച്ച് നടത്താന്‍ സാധിക്കുമോയെന്ന കാര്യവും പരിശോധിക്കാം. ഇക്കാര്യങ്ങളെല്ലാം പാര്‍ലമെന്റാണ് തീരുമാനിക്കേണ്ടത് -അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.