കർക്കരെക്കെതിരായ പരാമർശം: പ്രജ്ഞ ഠാക്കൂറിന് കമീഷൻ നോട്ടീസ് അയച്ചു
text_fieldsഭോപ്പാൽ: മാലേഗാവ് സ്ഫോടന കേസിലെ പ്രതിയും ഭോപ്പാൽ ബി.ജെ.പി സ്ഥാനാർഥിയുമായ പ്രജ്ഞ സിങ് ഠാക്കൂറിന് തെരഞ് ഞെടുപ്പ് കമീഷൻ നോട്ടീസയച്ചു.
മുംബൈ ഭീകരാക്രണണത്തിൽ വീരമൃത്യു വരിച്ച ഭീകര വിരുദ്ധ സേനാ തലവനായിരുന്ന ഹേ മന്ത് കർക്കരെക്കെതിരായ അധിക്ഷേപകരമായ പരാമർശത്തിെൻറ പേരിലാണ് നോട്ടീസ്.
24 മണിക്കൂറിനകം വിശദീകരണം നൽകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രജ്ഞ ഠാക്കൂറിെൻറ അധിക്ഷേപകരമായ പരാമർശത്തിന് വേദിയായ പരിപാടിയുടെ സംഘാടകർക്കും നോട്ടീസ് അയച്ചിട്ടുണ്ട്. അസിസ്റ്റൻറ് റിട്ടേണിങ് ഓഫീസറുടെ റിപ്പോർട്ടിൻമേലാണ് നടപടി.
തന്നെ വേട്ടയാടിയതിെൻറ കർമഫലമാണ് ഐ.പി.എസ് ഉദ്യോഗസ്ഥനായ കർക്കരെ അനുഭവിച്ചതെന്നും അദ്ദേഹത്തെ താൻ ശപിച്ചിരുന്നെന്നുമാണ് പ്രജ്ഞ സിങ് ഭോപാലിൽ ബി.ജെ.പി പ്രവർത്തകരോട് സംസാരിക്കവെ പറഞ്ഞത്. പ്രസ്താവനക്കെതിരെ തെരഞ്ഞെടുപ്പ് കമീഷൻ രംഗത്തുവരികയും ബി.ജെ.പി കൈവിടുകയും ചെയ്തതോടെ പ്രജ്ഞ സിങ് പ്രസ്താവന പിൻവലിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.