വിവിപാറ്റ്: തെരഞ്ഞെടുപ്പ് കമീഷൻ സുപ്രീംകോടതിയിൽ നുണ പറഞ്ഞു
text_fieldsന്യൂഡൽഹി: വിവിപാറ്റുമായി ബന്ധപ്പെട്ട കേസിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ സുപ്രീംകേ ാടതിയിൽ നുണ പറഞ്ഞു. വിവിപാറ്റ് സ്ലിപ്പുകളും ഇലക്ട്രോണിക് വോട്ടുയന്ത്രവുമായി ഒത ്തുനോക്കിയപ്പോൾ കഴിഞ്ഞ രണ്ടു വർഷമായി ഒരു പരാതിയും ഉയർന്നിട്ടില്ലെന്നായിരുന്നു കമീഷൻ സത്യവാങ്മൂലത്തിൽ സുപ്രീംകോടതിയിൽ ബോധിപ്പിച്ചത്. എന്നാൽ, കമീഷൻ പറഞ്ഞത് നുണയാണെന്നും കഴിഞ്ഞ രണ്ടു വർഷത്തിനിടെ നിരവധി സ്ഥലങ്ങളിൽ ഇലക്ട്രോണിക് വോട്ടുയന്ത്രത്തിലെയും വിവിപാറ്റിലെയും വോട്ടുകൾ ഒത്തുനോക്കിയപ്പോൾ വ്യത്യാസമുണ്ടായിട്ടുണ്ടെന്നും ‘ദ കാരവൻ’ റിപ്പോർട്ട് ചെയ്തു.
പൊതുതെരഞ്ഞെടുപ്പിൽ വോട്ടുയന്ത്രങ്ങൾക്കൊപ്പം 50 ശതമാനം വിവിപാറ്റുകളെങ്കിലും എണ്ണണമെന്ന് ആവശ്യപ്പെട്ട് 21 പ്രതിപക്ഷ പാർട്ടികൾ നൽകി ഹരജിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് തെരഞ്ഞെടുപ്പ് കമീഷൻ നുണ പറഞ്ഞത്. ഇൗ സത്യവാങ്മൂലം മുഖവിലക്കെടുത്താണ് പ്രതിപക്ഷ പാർട്ടികളുടെ ഹരജി സുപ്രീംകോടതി തള്ളിയത്.
മേയ് 2017നുശേഷം വിവിധ നിയമസഭ തെരഞ്ഞെടുപ്പുകളിലും ലോക്സഭ ഉപതെരഞ്ഞെടുപ്പിലുമായി 1500 പോളിങ് സ്റ്റേഷനുകളിൽ വിവിപാറ്റ് സ്ലിപ്പുകൾ ഒത്തുേനാക്കിയിട്ടുണ്ടെന്നും ഒരു പരാതിപോലും ലഭിച്ചില്ലെന്നുമായിരുന്നു ഡെപ്യൂട്ടി തെരഞ്ഞെടുപ്പ് കമീഷണർ സുദീപ് ജെയിൻ നൽകിയ സത്യവാങ്മൂലം.
എന്നാൽ, 2017 ഡിസംബറിൽ നടന്ന ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിൽ ദ്വാരക, ഭാവ്നഗർ റൂറൽ, വാഗ്ര, അങ്കലേഷ്യർ എന്നിവിടങ്ങളിലെ ബൂത്തിൽ വിവിപാറ്റ് സ്ലിപ്പുകൾ ഇ.വി.എമ്മിൽ രേഖപ്പെടുത്തിയ വോട്ടുമായി ഒത്തുവന്നില്ലെന്ന് ചീഫ് ഇലക്ടറൽ ഒാഫിസർ വ്യക്തമാക്കിയിരുന്നു. 2018 മേയിൽ നടന്ന കർണാടക നിയമസഭ തെരഞ്ഞെടുപ്പിലും സമാന സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഹൂബ്ലി ധാർവാഡ് മണ്ഡലത്തിൽ ഇത്തരത്തിൽ വിവിപാറ്റ് സ്ലിപ്പും ഇ.വി.എമ്മും ഒത്തുവന്നിട്ടില്ല. എന്നാൽ, വിവിപാറ്റുമായി ബന്ധപ്പെട്ട് ഒരു പരാതിയും ഉയർന്നിട്ടില്ലെന്നാണ് കമീഷൻ കോടതിയെ അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.