ഹേമമാലിനിക്കെതിരായ പരാമർശം; സുർജെവാലക്ക് തെരഞ്ഞെടുപ്പ് കമീഷൻ നോട്ടീസ്
text_fieldsന്യൂഡൽഹി: ബി.ജെ.പി എം.പിയും മഥുരയിലെ സ്ഥാനാർഥിയുമായ ഹേമമാലിനിക്കെതിരായ പരാമർശത്തിൽ കോൺഗ്രസ് നേതാവ് രൺദീപ് സുർജെവാലക്ക് തെരഞ്ഞെടുപ്പ് കമീഷൻ കാരണം കാണിക്കൽ നോട്ടീസ് അയച്ചു. പരാമർശം അപരിഷ്കൃതമാണെന്നും ഹേമമാലിനിയെ അവഹേളിക്കുന്നതും പാർലമെന്‍റ് അംഗമെന്ന നിലയിലുള്ള അവരുടെ സ്ഥാനത്തിന് അനാദരവുണ്ടാക്കുന്നതാണെന്നും തെരഞ്ഞെടുപ്പ് കമീഷൻ പറഞ്ഞു.
ഹരിയാനയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സുർജെവാല നടത്തിയ പരാമർശം ബി.ജെ.പി വിവാദമാക്കിയിരുന്നു. ഹേമമാലിനിയെ പോലുള്ളവർക്ക് എം.പി സ്ഥാനം കൊടുക്കുന്നതുമായി ബന്ധപ്പെട്ട് സുർജെവാല നടത്തിയ പരാമർശത്തിന്റെ വിഡിയോ ‘എക്സി’ൽ പങ്കുവെച്ച് ബി.ജെ.പി ഐ.ടി സെൽ മേധാവി അമിത് മാളവ്യയാണ് വിവാദത്തിന് തിരികൊളുത്തിയത്.
ബി.ജെ.പി ഐ.ടി സെൽ തന്റെ പ്രസംഗത്തിന്റെ ഒരു ഭാഗം മാത്രം വളച്ചൊടിച്ച് സമൂഹമാധ്യമത്തിൽ പ്രചരിപ്പിക്കുകയാണെന്ന് സുർജെവാല ആരോപിച്ചു. പ്രസംഗത്തിന്റെ ബാക്കി ഭാഗം കൂടി കാണണമെന്നും ഹേമമാലിനിയെ ആദരിക്കുന്നുവെന്നാണ് പറഞ്ഞതെന്നും സുർജെവാല വ്യക്തമാക്കി.
കോൺഗ്രസ് ജനപ്രിതിയുള്ള ആളുകളെ ലക്ഷ്യമിടുന്നുവെന്നും സ്ത്രീകളെ എങ്ങനെ ബഹുമാനിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ നിന്ന് പഠിക്കണമെന്നുമാണ് ഹോമമാലിനി വിവാദത്തോട് പ്രതികരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.