തെരഞ്ഞെടുപ്പ് കമീഷൻ മോദിയുടെ കളിപ്പാവ -മമത
text_fieldsകൊൽക്കത്ത: തെരഞ്ഞെടുപ്പ് കമീഷൻ മോദിയുടെ കളിപ്പാവയാണെന്നും അദ്ദേഹത്തിന്റെ നിർദേശപ്രകാരമാണ് പ്രവർത്തനമെന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഹൂഗ്ലി ജില്ലയിലെ ചിൻസുരയിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അവർ.
രണ്ടുമാസം നീളുന്ന തെരഞ്ഞെടുപ്പ് സമയക്രമത്തെയും മമത വിമർശിച്ചു. കടുത്ത ചൂടുകാലത്ത് ജനങ്ങളുടെ ബുദ്ധിമുട്ട് വകവെക്കാതെ എടുത്ത തീരുമാനം ബി.ജെ.പിയെ സഹായിക്കാനാണെന്നും അവർ ആരോപിച്ചു. ആയുഷ്മാൻ ഭാരത് യോജന 70 വയസ്സിന് മുകളിലുള്ളവർക്കുകൂടി വിപുലീകരിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചതിലൂടെ മോദി പെരുമാറ്റച്ചട്ടം ലംഘിച്ചു.
400 സീറ്റ് നേടുമെന്ന ബി.ജെ.പി അവകാശവാദം അതിമോഹമാണ്. ഇൻഡ്യ സഖ്യത്തിന്റെ നേതൃത്വത്തിൽ സർക്കാർ രൂപവത്കരിക്കാൻ തൃണമൂൽ കോൺഗ്രസ് പുറത്തുനിന്ന് പിന്തുണ നൽകുമെന്നും മമത പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.