തെരഞ്ഞെടുപ്പ് കമീഷന്‍റെ വിശ്വാസ്യതയിൽ ആശങ്ക അറിയിച്ച് രാഷ്ട്രപതിക്ക് കത്ത്
text_fieldsന്യൂഡൽഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍റെ വിശ്വാസ്യതയിൽ ആശങ്ക അറിയിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ഉന്ന ത ഉദ്യോഗസ്ഥരുടെ കത്ത്. തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാക്കൾ നടത്തുന്ന മാതൃകാ പെരുമാറ്റച ്ചട്ട ലംഘനങ്ങളിൽ കമീഷൻ കണ്ണടക്കുന്നുവെന്നാണ് സർക്കാർ സർവീസ് സേവനം ചെയ്തിട്ടുള്ള ഉദ്യോഗസ്ഥരുടെ ആരോപണം.
തെരഞ്ഞെടുപ്പ് കമീഷന്‍റെ സ്വതന്ത്ര നിലപാട്, സുതാര്യത, പക്ഷപാതരാഹിത്യം, കാര്യക്ഷമത എന്നീ വിഷയങ്ങളിൽ ഐ.എ.എസ്, ഐ.പി.എസ് അടക്കമുള്ള ഉന്നത തസ്തികയിൽ പ്രവർത്തിച്ചിരുന്ന 66 ഉദ്യോഗസ്ഥർ ഒപ്പിട്ട കത്തിൽ സംശയം ഉന്നയിക്കുന്നു. തെരഞ്ഞെടുപ്പ് കമീഷന്‍റെ അന്തസിന് കളങ്കം ചാർത്തുന്ന നടപടികളാണ് ഭരണകക്ഷി സ്വീകരിക്കുന്നതെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
നിരവധി തവണ പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടും നടപടി സ്വീകരിക്കുന്നതിൽ കമീഷൻ പരാജയപ്പെട്ടു. ജനങ്ങൾക്ക് കമീഷനിലുള്ള വിശ്വാസം നഷ്ടപ്പെട്ടാൽ ജനാധിപത്യത്തിന്‍റെ ഭാവി അപകടത്തിലാവുമെന്നും ഡൽഹി മുൻ ലഫ്. ഗവർണർ നജീബ് ജങ്, ദേശീയ സുരക്ഷാ മുൻ ഉപദേഷ്ടാവ് ശിവശങ്കർ മേനോൻ അടക്കമുള്ളവർ ഒപ്പിട്ട കത്തിൽ ചൂണ്ടിക്കാട്ടുന്നു.
ഡൽഹി മുൻ ലഫ്. ഗവർണർ നജീബ് ജങ്, ദേശീയ സുരക്ഷാ മുൻ ഉപദേഷ്ടാവ് ശിവശങ്കർ മേനോൻ, ട്രായ് മുൻ ചെയർമാൻ രാഹുൽ ഖുല്ലാർ, മുൻ ആരോഗ്യ സെക്രട്ടറി കേശവ് ദേശിരാജു, പ്രസാർ ഭാരതി മുൻ സി.ഇ.ഒ ജവഹർ സർക്കാർ, മുൻ ഐ.പി.എസ് ഉദ്യോഗസ്ഥരായ മിരൺ ബോർവാൻകർ, ജുലിയോ റിബേറിയോ അടക്കമുള്ളവരാണ് കത്തിൽ ഒപ്പിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.