മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ് ചട്ട ലംഘനവുമായി ബന്ധപ്പെട്ട് കമീഷന് ലഭിച്ചത് 6,382 പരാതികൾ
text_fieldsമുംബൈ: മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരു മാസത്തിനിടെ തെരഞ്ഞെടുപ്പ് കമീഷന് 6,382 പരാതികൾ ലഭിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ മാസം ലഭിച്ച ആകെ പരാതികളിൽ 6,381 എണ്ണവും കമീഷൻ പരിഹരിച്ചതായി സംസ്ഥാന ഓഫിസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. കമീഷന്റെ കീഴിലുള്ള ഏജൻസികൾ 536 കോടിയിലധികം രൂപയുടെ പണവും സാധനങ്ങളും പിടിച്ചെടുത്തു. നവംബർ 20 ന് പോളിങ് നടക്കുന്ന സംസ്ഥാനത്തെ വോട്ടർമാരെ കയ്യിലെടുക്കുന്നത് തടയാനാണ് പിടിച്ചെടുക്കൽ നടത്തിയത്.
മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്ന ഒക്ടോബർ 15നും നവംബർ 14 നും ഇടയിലാണ് തെരഞ്ഞെടുപ്പ് പാനലിന്റെ ‘cVIGIL’ ആപ്പ് വഴി ഈ പരാതികൾ ലഭിച്ചതെന്നും പ്രസ്താവനയിൽ പറയുന്നു. തെരഞ്ഞെടുപ്പ് സമയത്ത് എം.സി.സിയുടെ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാൻ പൗരന്മാരെ പ്രാപ്തരാക്കാൻ കമീഷൻ വികസിപ്പിച്ച മൊബൈൽ ആപ്ലിക്കേഷനാണ് cVIGIL.
ഒരു പരാതി ഫയൽ ചെയ്തുകഴിഞ്ഞാൽ ബന്ധപ്പെട്ട സംഘം അന്വേഷിക്കുകയും ഉചിതമായ നടപടി സ്വീകരിക്കുകയും ചെയ്യും. ഒക്ടോബർ 15 മുതലുള്ള ഇ.ഡി പരിശോധനയിൽ വിവിധ സംസ്ഥാന-കേന്ദ്ര ഏജൻസികൾ വഴിയുള്ള അനധികൃത പണം, മദ്യം, മയക്കുമരുന്ന്, വിലയേറിയ ലോഹങ്ങൾ എന്നിവയുൾപ്പെടെ 536.45 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയതായും കമീഷന്റെ പ്രസ്താവനയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.